ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

https://youtu.be/tNyjg-BWWLo
ജിദ്ദ: കന്യാകുമാരി മുതൽ കൊച്ചി വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ജിദ്ദയിൽ പ്രവാസ ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയായ ജെ.ടി.എ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

നിരവധി ജീവകാരുണ്യ സാംസ്കാരിക പരിപാടികളാണ് കഴിഞ്ഞ വർഷവും ജെ. ടി. എ യ്ക്കു നിർവ്വഹിക്കാനായത്. ജെ.ടി.എ പ്രസിഡണ്ട് അലി തേക്കുതോട്, ജീവകാരുണ്യ വിഭാഗം കൺവീനർ മസൂദ് ബാലരാമപുരം, സാംസ്കാരിക വിഭാഗം കൺവീനർ നൂഹ് ബീമാപള്ളി എന്നിവർ വാർഷിക പൊതുയോഗ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ദേശത്തിൻ്റെ സാംസ്കാരികത്തനിമകളെ ഉൾക്കൊണ്ടും കഴിഞ്ഞ തലമുറയുടെ ത്യാഗപൂർണമായ ജീവിതം മനസിലാക്കാനും ആധുനിക കാലത്തിൻ്റെ മൂല്ല്യച്ച്യുതികൾ മനസിലാക്കി മുന്നോട്ടു പോകാൻ കണ്ണും കാതും തുറന്നിരിക്കാനുള്ള ഉദ്യമമാണ് ഇത്തരം കൂട്ടായ്മകൾ നിറവേറ്റുന്നതെന്ന് രക്ഷാധികാരികളായ നസീർ വാവാക്കുഞ്ഞ്, ദിലീപ് താമരക്കുളം എന്നിവർ അഭിപ്രായപ്പെട്ടു
അസ്സോസിയേഷൻ പ്രസിഡണ്ട് അലിതേക്കുതോട് അധ്യക്ഷത വഹിച്ചു. മാജാസാഹിബ് ഓച്ചിറ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. ഖജാൻജി നൗഷാദ് പൻമന സാമ്പത്തിക റിപ്പോർട്ടും മസൂദ് ബാലരാമപുരം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ശിഹാബ് താമരക്കുളം ക്രോഡീകരണവും ഖദീജാ ബീഗം നന്ദിയും രേഖപ്പെടുത്തി. ജെടിഎ നേതാക്കളായ അയ്യൂബ് പന്തളം, സിറാജ് മൊഹിദ്ധീൻ , ഖാജാ മുഹിയിദ്ധീൻ എന്നിവർ ആശംസകൾ നേർന്നു.
വ്യോമയാന കമ്പനികളുടെ വിമാനക്കൂലി വർദ്ധനവ്, തിരുവനന്തപുരം വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വർദ്ധിച്ച യൂസർഫീ എന്നിവക്കെതിരെയും ജെടി എ പ്രമേയം അവതരിപ്പിച്ചു.
വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായി കൺവീനർ നൂഹ് ബീമാപള്ളിയുടെ നേത്രത്വത്തിൽ കലാ സന്ധ്യയും അരങ്ങേറി. ജിദ്ദയിലെ പ്രശസ്ത പ്രവാസി ഗായകരായ നൂഹ് ബീമാപള്ളി, റാഫി ആലുവാ, ആഷിർ കൊല്ലം, സൗണ്ട് എഞ്ചിനീയർ ജയൻ, അഖില ദാസ്, ഫാത്തിമ, ഷാജി കായംകുളം, അഫ്രാ റാഫി, ഖദീജാ ബീഗം, നൂറ ഫാത്തിമ, ബഷീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജിന്നി, ലിസി വർഗീസ് എന്നിവർ അവതാരകരായി.
വാർഷിക പൊതുയോഗത്തോടനുബന്ധിച്ചു നടന്ന കലാ സന്ധ്യയ്ക്ക് രാംകുമാർ, മുജീബ് കന്യാകുമാരി, മാഹീൻ കുളച്ചൽ, സിയാദ് പടുതോട്, നവാസ് ബീമാപള്ളി, നവാസ് റാവുത്തർ ചിറ്റാർ, പോൾ പന്തളം, സബീന റാഫി, ഷാഹിന ആഷിർ, രമ്യ രാംകുമാർ, ഷാനി മാജ എന്നിവർ നേതൃത്വം നൽകി.






