ഹായിൽ ഐ സി എഫ് ‘പെരുന്നാൾ നിലാവ്’ ശ്രദ്ധേയമായി

ഹായിൽ: ബലി പെരുന്നാൾ ദിനത്തിൽ ഹായിലിൽ ഐസിഎഫ് ന്റെയും രിസാല സ്‌റ്റഡി സർക്കിളിന്റേയും നേതൃത്വത്തിൽ പ്രകൃതി രമണിയമായ മുരിങ്ങ തോട്ടത്തിൽ സംഘടിപ്പിച്ച പെരുന്നാൾ നിലാവ് വേറിട്ട അനുഭവമായി. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പ്രഭാഷണങ്ങളും കസേരകളിയും മുതിർന്നവർക്കായി വടം വലി മൽസരവും ഷുട്ടൗട്ട് മൽസരവും നടനടക്കുകയുണ്ടായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

വിവിധങ്ങളായ പെരുന്നാൾ പലഹാരങ്ങൾ വിളമ്പി പരിപാടിയെ വ്യത്യസ്തമാക്കി. മുരിങ്ങ കൃഷിയെക്കുറിച്ചും, മറ്റു  ഔഷധ ചെടികളെകുറിച്ചും, മരുഭൂമിയിലെ കൃഷികളെ കുറിച്ചും   പ്രവാസി കർഷകൻ ബീരാൻ മലപ്പുറത്തിന്റെ ക്ലാസ് ശ്രദ്ധേയമായി. മരുഭുമിയെ മരുപച്ചയാക്കിയ മലയാളികളുടെ അഭിമാനമായ  കർഷക സഹോദരങ്ങൾ ബീരാൻ, ഷിഹാബ് എന്നിവരെ ഐസിഎഫ് ഉപഹാരം നൽകി അനുമോദിച്ചു.

ഐസിഎഫ് സെൻട്രൽ കമ്മറ്റി പ്രസിഡൻറ്റ് ബഷീർ സഅദി കിംന്നിഗാർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം റഷാദി കൊല്ലം പെരുന്നാൾ നിലാവ് ഉൽഘാടനം ചെയ്തു. ബലിപെരുന്നാൾ വിഭാവനം ചെയ്യുന്നത് സഹനത്തിന്റേയും ക്ഷമയുടെയും വിളംമ്പരമാണെന്ന് മുനീർ സഖാഫി വെണ്ണക്കോട് പെരുന്നാൾ സന്ദേശ പ്രഭാഷണത്തിൽ പറഞ്ഞു.

അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ, ഹസൻ സഖാഫി ആലപ്പുഴ, അബ്ദുൽ റഹിം കായംകുളം, നൗഫൽ പറക്കുന്ന്, റഷിക്ക് വിളയൂർ, ബാസിത്വ് മുക്കം, ഷാജഹാൻ അസ്ലമി ആറാട്ടുപുഴ, അലി ഉപ്പള, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അബ്ദുൽ സലാം സഅദി പാലക്കാട് കോർഡിനേറ്റർ ആയിരുന്നു.

ജനറൽ സെക്രട്ടറി ബഷീർ നെല്ലളം സ്വാഗതം പറഞ്ഞു. പരിപാടിക്ക് റിഷാബ് കാന്തപുരം നന്ദി പറഞ്ഞു.