എഫ് സി സകാക്ക അൽ ജൗഫിൽ ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു

വീഡിയോ പ്ലേ ചെയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സകാക്ക: പ്രവാസി മനസ്സുകളിൽ ആനന്ദം പകർന്ന് സൗദിയിലെ അൽ ജൗഫിൽ ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു. എഫ് സി സകാക്ക- യാണ് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പ്രമുഖ ഗായകരായ അക്ബർ ഖാൻ, ഫാസിലബാനു എന്നിവരുടെ ഗാനമേള പരിപാടിക്ക് കൊഴുപ്പേകി.

വർണ്ണാഭമായ ചടങ്ങുകളോടെയായിരുന്നു വടക്കൻ സൗദിയിലെ അൽജൗഫിലെ സകാക്കയിലെ മലയാളി സമൂഹം ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചത്. ഇവിടുത്തെ പ്രവാസി സമൂഹത്തെ ഒന്നായി ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടുകൂടി എഫ് സി സകാക്കയാണ് ഈദാഘോഷം സംഘടിപ്പിച്ചത്. എന്തുകൊണ്ടും വേറിട്ട അനുഭവമായിരുന്നു സകാകയിലെ പ്രവാസികൾക്ക് പരിപാടി സമ്മാനിച്ചത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
പിന്നണി ഗായകരായ അക്ബർ ഖാൻ, ഫാസിലബാനു, പ്രവാസ ലോകത്തെ പ്രിയ ഗായകൻ കുഞ്ഞിമുഹമ്മദ് എന്നിവർ ചേർന്നൊരുക്കിയ കലാവിരുന്നും കുട്ടികളുടെ നൃത്യനൃത്തങ്ങളും എന്തുകൊണ്ടും മികച്ചതായിരുന്നു. നിരവധി കുടുംബങ്ങൾ പരിപാടി വീക്ഷിക്കാനെത്തി. എഫ് സി സകാക്ക ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.






