ഈദ് ഫിയസ്റ്റ സംഘടിപ്പിച്ചു

ദമ്മാം : രിസാല സ്റ്റഡി സർക്കിൾ ദമ്മാം സോണിന് കീഴിൽ ‘ഈദ് ഫിയസ്‌റ്റ’ എന്ന പേരിൽ ഈദാഘോഷം സംഘടിപ്പിച്ചു.
ആർ. എസ്. സി. ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് ജൗഹരി കൊല്ലം ഉദ് ഘാടനം ചെയ്തു.
ഐ. സി. എഫ് ദമ്മാം സെൻട്രൽ ജനറൽ സെക്രട്ടറി അബ്ബാസ് മാഷ് തെന്നല ഈദ് സന്ദേശ പ്രഭാഷണം നടത്തി.
ടേബിൾ ടെന്നീസ്, ഷൂട്ട്‌ഔട്ട്, ടഗ് ഓഫ് വാർ, മോക് ഇന്റർവ്യൂ, സ്പിരിച്വൽ ടോക്ക്, ഫാമിലി ഗാതറിങ്ങ് വോളിബോൾ, ഹാപ്പിപൂൾ തുടങ്ങിയ വിവിധ പരിപാടികൾ ഈദ് ഫിയസ്റ്റയുടെ ഭാഗമായി നടന്നു.
ദമ്മാം സോണിന്റ കീഴിലുള്ള
സിറ്റി, മദീനതുൽ ഉമ്മാൽ, ടൊയോട്ട, അൽ റബി, അൽ ബാദിയ, ഖത്തീഫ്, റഹീമ, നയന്റിവൺ, എന്നീ സെക്ടറുകളിലെ പ്രവത്തകരാണ് ഈദ് ഫിയസ്റ്റയിൽ പങ്കാളികളായത്.
റിയാസ് സഖാഫി അധ്യക്ഷത വഹിച്ചു
അബ്ദുൽ ഹകീം പൂവാർ, അൻസാർ അഹ്സനിപൊന്നാനി, ജംഷീർ കൊണ്ടോട്ടി, റെംജു റഹ്മാൻ കായംകുളം, താജ് ആറാട്ടുപുഴ,സ്വബൂർകണ്ണൂർ, സഗീർപറവൂർ, നബീൽകണ്ണൂർ, ബഷീർ വയനാട്,എന്നിവർ നേതൃത്വം നൽകി.
ജിഷാദ് ജാഫർ സ്വാഗതവും, ആഷിഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.






