റഈസ്അലിയുടെ ജനാസ ഖബറടക്കി

ജിസാൻ: കോട്ടക്കൽ ആട്ടീരി കാമ്പ്രത്ത് പുലിക്കോടൻ റഈസ്അലിയുടെ ജനാസ ജിസാനിൽ ഖബറടക്കി. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഒരു മാസത്തിലേറെ ജിസാൻഹയാത്ത് ആശുപത്രി മോർച്ചറിയിലായിരുന്നു മൃതദേഹം. ഐ സി എഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റ്യാടി ഐ സി എഫ് ജിസാൻ സെൻട്രൽ വെൽഫയർ സെക്രട്ടറി നാസർ കല്ലായി കെഎംസിസി നേതാക്കളായ ഷംസു പൂക്കോട്ടൂർ അബ്ദുൽ ഗഫൂർ, നിഖിൽ എന്നിവർ നിയമ സഹായങ്ങൾക്ക് നേതൃത്വം നൽകി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

റഈസിന്റെ മരണത്തെ തുടർന്ന് ദുബൈയിൽനിന്ന്
ജിസാനിലെത്തിയ റഈസിന്റെ സഹോദരൻ റഷീദ് അലി, ഭാര്യാസഹോദരൻ റഹീം എന്നിവർക്ക് വേണ്ട സൗകര്യങ്ങൾ ഐ സി എഫ് ജിസാൻ സെൻട്രൽ കമ്മിറ്റി ചെയ്തു നൽകി.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ റഈസിന്റെ അന്ത്യകർമ്മങ്ങൾക്ക് ഐ സി എഫ് ദാഇ മുസ്തഫ സഅദി ക്ലാരി, റഈസിന്റെ സഹോദരൻ റാഷിദ് അലി
എന്നിവർ നേതൃത്വം നൽകി.

ജനാസ നിസ്കാരത്തിന് സിറാജ് കുറ്റൃാടി, മുഹമ്മദ്‌ സാലിഹ് മഞ്ചേശ്വരം നാസർ കല്ലായി അബ്ദുള്ള സുഹ്രി തുടങ്ങിയവർക്ക്പുറമെ ഐ സി എഫ്, കെ എം സി സി, ജല, ഒഐസിസി തുടങ്ങി പ്രവാസി സംഘടനാനേതാക്കളും പ്രവർത്തകരും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു.

♦ നാസർ കല്ലായി