ഏഴ് മാസം പ്രായമുള്ള റൂഹി ഐറിന്‍ ഹജജ് കൃാമ്പിലെ ഇഷ്ടതാരം

♠ അസീബ് മേല്‍മുറി
മക്ക: കണ്ണൂരിൽ നിന്നുള്ള ഹജ്ജ് വിമാനത്തിലെത്തിയ റൂഹി ഐറിൻ ഈ വർഷം കേരളത്തിൽ നിന്നും ഹജ്ജിനെത്തിയ പ്രായം കുറഞ്ഞ തീർത്ഥാടക. ഏഴ് മാസം മാത്രാണ് റൂഹി ഐറിന്റെ പ്രായം. ഹജ്ജ് കൃാമ്പിലെ മറ്റുള്ളവരുടെ കണ്ണിലുണ്ണിയാണിപ്പോൾ റൂഹി ഐറിൻ. കൃാമ്പിലുള്ളവരുടെയും സന്ദർശകരുടെയും ലാളനയും സ്‌നേഹ തലോടലും മതിവരോളം ആസ്വദിച്ച് ഹജജ് ദിവസം ആഗതമാകുംവരെ മാതാപിതാക്കൾക്കും മറ്റുള്ളവർക്കുമൊപ്പം കൃാമ്പിൽ കഴിയുകയാണ് റൂഹി ഐറിൻ.

നാട്ടിൽനിന്നും ഹജ്ജിനു പുറപ്പെടും മുൻപ് റൂഹി ഐറിൻ സഹോദരി ഹനീൻന്റെ കൂടെ.
മക്കയിലെ ഹൈഅൽ നസീമിലാണ് ഇവർ താമസിക്കുന്നത്. കർണ്ണാടകയിലെ സുള്ളൃ സ്വദേശി ഹാരിസിന്റെയും, മേൽപറമ്പിനടുത്ത് ദേളിയിലെ ജാമിഅ സഅദിയ്യ കോളജിനടുത്തുള്ള ത്വയ്ബയുടെയും രണ്ടാമത്തെ മകളാണ് റൂഹി. റൂഹി ഐറിനെ കൂടാതെ, ഹാരിസിനും ത്വയ്ബക്കും 8 വയസ്സു പ്രായമുള്ള ഹനീൻ എന്ന മറ്റൊരു മകളുമുണ്ട്. കാസകോട് കേന്ദ്രീയ വദൃാലയത്തിൽ നാലാം ക്‌ളാസിൽ പഠിക്കുന്ന ഹനീൻ ഹജജിനെത്തിയിട്ടില്ല.
സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ റൂഹിയും മതാപിതാക്കളും താമസിക്കുന്ന കെട്ടിടത്തിലെ സുഖവിവരങ്ങൾ ചോദിച്ചറിയുകയുണ്ടായി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






