യാത്രയപ്പ് നൽകി

ദമ്മാം: ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന രിസാല സ്റ്റഡി സർക്കിൾ ദമ്മാം സോൺ ഭാരവാഹികളായ സയ്യിദ്സഫ്‌വാൻ തങ്ങൾ, ആസിഫലി വെട്ടിച്ചിറ
എന്നിവർക്കും, പ്രവാസം മതിയാക്കി ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകുന്ന ദമ്മാം സോൺ രിസാല സ്റ്റഡി സർക്കിൾ എക്സിക്യൂട്ടീവ് ബോർഡ് അംഗവും ക്രീയേറ്റിവ് ഇന്റർനാഷണൽ സ്കൂൾ ശാസ്ത്ര അദ്ധ്യാപകനുമായ ഷംനാദ് മാഷ് തിരുവനന്തപുരത്തിനും യാത്രയപ്പ് നൽകി.

ഷംനാദ് മാഷിനുള്ള ആർ. എസ്. സി ദമ്മാം സോണിന്റ സ്നേഹോപഹാരം ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൾ റഊഫ് പാലേരി കൈമാറി. ദമ്മാം ഐ. സി. എഫ് ഹാളിൽ നടന്ന ചടങ്ങിൽ സയ്യിദ് സഫ്‌വാൻ തങ്ങൾ അധ്യക്ഷത വഹിച്ചു.

ജിഷാദ് ജാഫർ സ്വാഗതവും ആഷിഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.