ഡിഫ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മേളക്ക് ഉജ്ജ്വല തുടക്കം

ദമാം: കാല്‍പന്ത് പ്രേമികള്‍ക്ക് കളിയാരവത്തിന്‍റെ ദിനങ്ങള്‍ സമ്മാനിക്കുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മേളക്ക് ദഹ്റാന്‍ എക്സ്പോക്ക് സമീപ്പമുള്ള അല്‍ യമാമ യുണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിഷന്‍റെ പതിനഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് ഫുട്ബോള്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിലെത്തിയ കാല്‍പന്ത് പ്രേമികളുടെ നിറ സാന്നിധ്യത്തില്‍ ദമാം ഗവര്‍ണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തമീം അല്‍ ദോസരി മേളയുടെ കിക്കോഫ് നിര്‍വ്വഹിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
സൗദി ക്ലബ്ബായ സൂണ്‍ ഗോള്‍ ക്ലബ്ബ് മാനേജര്‍ ഈസ അല്‍ നാസ്, സൗദി ബ്ലോഗര്‍ മിസ്ഫര്‍ അല്‍ ഗാംദി, ജാസിം അബ്ദുല്‍ അസീസ് അല്‍ സഫ്റാന്‍ (അല്‍ യമാമ യുണിവേഴ്സിറ്റി), മുബാറക്ക് കാക്കു, നൗഷാദ് ഇരിക്കൂർ, രാജു കെ. ലുക്കാസ്, ഷബീര്‍ ചാത്തമംഗലം, അഷ് റഫ് ആലുവ, സിദ്ദീഖ് പാണ്ടികശാല, ബാവ സിന്ദാല്‍ അറേബ്യ, ഡോ: എം.കെ.മുഫ്ലിഹ്, ബലൈറ്റന്‍, വില്‍ഫ്രഡ് ആൻഡ്രുസ്, സകീര്‍ വള്ളക്കടവ് എന്നിവര്‍ ഉല്‍ഘാടന പരിപാടിയില്‍ പങ്കെടുത്തു.
ഡിഫ ആക്ടിംഗ് പ്രസിഡന്‍റ് ഷഫീര്‍ മണലൊടി, ടൂര്‍ണമെന്‍റ് കമ്മറ്റി ചെയര്‍മാന്‍ മുജീബ് കളത്തില്‍, ജന. കണ്‍വീനര്‍ റഫീക് കൂട്ടിലങ്ങാടി എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്റ്റേഡിയത്തില്‍ സ്വീകരിച്ചു.
ഉത്‌ഘാടന മല്‍സരത്തില്‍ സ്പോര്‍ട്ടിംഗ് ഖാലിദിയ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് സി.എസ്.സി സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മല്‍സരത്തില്‍ ദല്ലാ എഫ്.സി ഫോര്‍സ എഫ്.സിയേയും മുന്നാമത്തെ മല്‍സരത്തില്‍ ദമാം സോക്കര്‍ കോര്‍ണിഷ് സോക്കര്‍ മൂന്ന് ഗോളുകള്‍ക്ക് ദമാം സോക്കറിനേയും പരാജയപ്പെടുത്തി.
ജിഫിന്‍ (സ്പോര്‍ട്ടിംഗ്) അസീം (ദല്ലാ എഫ്.സി) കമാല്‍ (കോര്‍ണിഷ് സോക്കര്‍) എന്നിവരെ കളികളിലെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. വിജയികള്‍ക്ക് കാക്കു സേഫ്റ്റി നല്‍കുന്ന ട്രോഫിയും റണ്ണേഴ്സിന് റാഡിക്സ് ഗ്രൂപ്പ് നല്‍കുന്ന ടോഫിയും കാലക്സ് സമ്മാനിക്കുന്ന പ്രൈസ് മണി ഇരു വിജയികള്‍ക്കും സമ്മാനിക്കും.
ജുലൈ 19ന് മേളയുടെ കലാശപ്പോരാട്ടം നടക്കും. റാസിക് വള്ളിക്കുന്ന്, സുനീര്‍ എന്‍.പി, ഫസല്‍ ജിഫ്രി, റഷീദ് ചേന്ദമംഗല്ലൂര്‍, ആശി നെല്ലിക്കുന്ന് എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി.
…………
പടം: അല്‍ യമാമ യുണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഡിഫ സൂപ്പര്‍ കപ്പിന്‍റെ കിക്കോഫ് തമീം അല്‍ ദോസരി നിര്‍വ്വഹിക്കുന്നു.






