നീലഗിരി ഗൾഫ് സൊസൈറ്റിക്ക് പുതിയ നേതൃത്വം

ജിദ്ദ: ജിദ്ദയിലെ നീലഗിരി ജില്ലക്കാരുടെ കൂട്ടായ്മയായ നിലഗിരി ഗൾഫ് സൊസൈറ്റി എട്ടാം വാർഷികത്തോട് അനുബന്ധിച്ചു സ്നേഹ സംഗമം സംഘടിപ്പിച്ചു. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സലീം നിസാമി ഉൽഘടനം ചെയ്തു. പ്രവാസികൾക്കുള്ള പ്രയാസങ്ങളിൽ താങ്ങായി പ്രവൃത്തിക്കുവാൻ കഴിഞ്ഞതായി സ്നേഹ സംഗമത്തിൽ സംസാരിച്ചവർ പറഞ്ഞു. സിദ്ദിഖ് എംവി, ഷാഫി പവർഹൗസ്. നാണി മൗലവി, അസീസ് നാണിപ്പു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
പുതിയ കമ്മറ്റി ഭാരവാഹികളായി സിദ്ദിഖ് എംവി ഒറ്റുവായൽ(ചെയർമാൻ), ഷാഫി പവർ ഹൗസ്(പ്രസിഡന്റ്), ഷാജഹാൻ(ജനറൽ സെക്രട്ടറി), സുധീർ പടന്തര(ഖജാൻജി),
സലീം നിസാമി (കൺവീനർ), അസീസ് നാണിപ്പു, റഷീദ് കല്ലിങ്കര(വൈസ് പ്രസിഡന്റ്മാർ), മുജീബ് പടന്തര, ലത്തീഫ് ദേവാല(ജോയിന്റ് സെക്രട്ടറിമാർ), രഹ്‌നാസ് (മീഡിയ കോഡിനേറ്റർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കു അസൈനാർ ഫസ്റ്റ് മെയിൽ, നാസർ പടന്തര, ഷഫീഖ് റബ്ബാനി രണ്ടാം മൈൽ, റസാഖ് പടന്തര, ഷുഹൈബ്, ഫഹദ് ഫസ്റ്റ് മൈൽ, അൻവർ പെരിയശാല എന്നിവരെയും തിരഞ്ഞെടുത്തു.






