ഹജ്ജ് ചെയ്യാന്‍ അനുമതി ഇല്ലാത്തവർക്ക് യാത്രാ സൗകരൃമൊരുക്കിയ 8 പേരെ കസ്റ്റഡിയിലെടുത്തു

മക്ക: ഹജ്ജ് അനുമതിയില്ലാത്ത 28 പേർക്ക് യാത്രസൗകര്യം ചെയ്തുകൊടുത്തത്തിനു എട്ട് പേരെ ഹജ്ജ് സുരക്ഷാ സേന പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്ക നഗരത്തിലേക്കുള്ള പ്രവേശന ചെക്ക് പോസ്റ്റിൽ പിടികൂടിയവരില്‍ മൂന്ന് സൗദികളും അഞ്ച് വിദേശികളുമാണ് ഉള്ളത്.
പിടിയിലായ ഒരോരുത്തര്‍ക്കും 15 ദിവസം തടവും 10,000 റിയാല്‍ പിഴയുമാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടിന്റെ സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ശിക്ഷയിട്ടിട്ടുള്ളത്.
കുറ്റവാളികളുടെ പേരുവിവരങ്ങള്‍ മാധൃമങ്ങളില്‍ പ്രസിദ്ദീകരിക്കുകയും ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയും ചെയ്യും. ഹജ്ജ് അനുമതിയില്ലാത്തവരെ മക്കയിലേക്കു കടത്തുവാന്‍ ഉപയാഗിച്ച മൂന്ന് വാഹനങ്ങളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
എല്ലാ തീര്‍ഥാടകര്‍ക്കും സുരക്ഷിതമായും സൗകരൃപ്രദമായും ഹജ്ജ് സേവനം ഉറപ്പുവരുത്തുന്നതിനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്നും ഹജ്ജ് ചട്ടങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സൗദി പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






