പ്രതീക്ഷിച്ച വിജയം നേടാനായില്ല, ജനവിധി ആഴത്തിൽ പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങൾക്ക് പപണം നൽകി അവരുടെ പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി. വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നേറാം എന്ന വ്യാമോഹം ഇന്ത്യൻ ജനത തകർത്തു.

കേരളത്തിൽ എൽഡിഎഫിന് മുന്നേറാനായില്ല. ജനവിധി അംഗീകരിക്കുന്നു. പാളിച്ചകൾ ആഴത്തിൽ പരിശോധിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തും. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കും. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കും. തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത ജനങ്ങൾക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.