മായിൻകുട്ടിക്ക് മൈത്രി ജിദ്ദ യാത്രയയപ്പ് നൽകി

പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അദ്ധ്യക്ഷനായിരുന്നു. കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ് ബൊക്കെ നൽകി സ്വീകരിച്ചു. ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ സ്വാഗതം പറഞ്ഞു. ട്രഷറർ ഷരീഫ് അറക്കൽ മൈത്രിയുടെ ഉപഹാരം സമ്മാനിച്ചു.

ജിദ്ദ: കാൽ നൂറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹ്യ – ജീവ കാരുണ്യ രംഗത്തു സജീവ സാനിധ്യവുമായ മലയാളം ന്യൂസ്‌ എഡിറ്റർ മായിൻകുട്ടിക്ക് മൈത്രി ജിദ്ദ യാത്രയയപ്പ് നൽകി.

മീഡിയ ഫോറം പ്രസിഡന്റ്‌ കബീർ കൊണ്ടോട്ടി മീഡിയ ഫോറം ജനറൽ സെക്രട്ടറികൂടിയായ മൈത്രി അംഗം ബിജുരാജ്‌ രാമന്തളി, സീനിയർ അംഗങ്ങളായ ഖാലിദ് പാളയാട്ട്, സന്തോഷ്‌ കടമ്മനിട്ട എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മൈത്രി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ റിയാസ് കള്ളിയത്ത്, അബ്ദുറഹ്മാൻ പുലപ്പാടി, സിയാദ് അബ്ദുള്ള(PRO), വീരാൻ ബാവ, അജിത് കുമാർ, കിരൺ കലാനി(ജോയിന്റ് സെക്രട്ടറി ), പ്രേംകുമാർ, സിജിപ്രേം, വനിത കമ്മിറ്റി ഭാരവാഹികൾ ആയ ബർകത് ഷരീഫ്, മുംതാസ് അബ്ദുറഹ്മാൻ, മോളി സുൽഫിക്കർ, അനീസ നവാസ് എന്നിവർ സന്നിഹിതരായിരുന്നു. ട്രെഷറർ ഷരീഫ് അറക്കൽ നന്ദി രേഖപ്പെടുത്തി.

പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അദ്ധ്യക്ഷനായിരുന്നു. കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ് ബൊക്കെ നൽകി സ്വീകരിച്ചു. ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ സ്വാഗതം പറഞ്ഞു. ട്രഷറർ ഷരീഫ് അറക്കൽ മൈത്രിയുടെ ഉപഹാരം സമ്മാനിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.