വിദേശത്തുനിന്നും ഇതിനകം സൗദിയിലെത്തിയത് ഒമ്പത് ലക്ഷത്തി മുപ്പത്തി ആറായിരം ഹാജിമാര്‍

വിമാനം, റോഡ്, കപ്പല്‍ മാര്‍ഗമെത്തിയവരുടെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്.

ജിദ്ദ: ജൂണ്‍ രണ്ട് വരെ സൗദിയിലെത്തിയ വിദേശ ഹാജിമാരുടെ കണക്ക് അധികൃതര്‍ വെളിപ്പെടുത്തി. സൗദിയുടെ എല്ലാ വേൃാമ, കര, കടല്‍ തുറമുഖങ്ങളിലൂടെ ഒമ്പത് ലക്ഷത്തി മുപ്പത്തയ്യായിരത്തി തൊള്ളായിരം ഹാജിമാരാണ് വിദേശത്തുനിന്നും എത്തിയത്.

വിദേശത്തുനിന്നും വിമാനം വഴി എത്തിയ തീര്‍ഥാടകരുടെ എണ്ണം ഒമ്പത് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി ഇരുനൂറാണ്. റോഡ്മാര്‍ഗംമെത്തിയത് മുപ്പത്തി ഏഴായിരത്തി ഇരുനൂറും, കപ്പല്‍വഴി രണ്ടായിരത്തി മുന്നൂറ് ഹജ്ജ് തീര്‍ത്ഥാടകരും ഇതിനകം സൗദിയിലെത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു.

ഹജ്ജ്‌ തീര്‍ത്ഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുവാന്‍ എല്ലാ സാങ്കേതിക, മാനുഷിക ശക്തിയും പ്രയോശന കവാടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതായി അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.