വോട്ടെണ്ണൽ ജീവനക്കാരെ നിയോഗിച്ചു

കണ്ണൂർ: കണ്ണൂർ ലോക് സഭ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള
ഉദ്യോഗസ്ഥരുടെ രണ്ടാം റാൻഡമൈസേഷൻ കഴിഞ്ഞ് ജില്ലാ കലക്ടർ നിയമന ഉത്തരവ് പുറപ്പെടുവിച്ചു.
കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലേക്കുള്ള വോട്ടുകൾ എണ്ണുന്നതിനായി ഓരോ ടേബിളുകളിലേക്കും കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റൻറ് എന്നിവർ ഉൾപ്പെടുന്ന കൗണ്ടിംഗ് ടീമിനെയും മൈക്രോ ഒബ്സർവർമാരെയുമാണ് റിസർവ് സഹിതം പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ ഓണ്‍ലൈനായി സ്ഥാപനമേധാവികൾക്ക് തിങ്കളാഴ്ച രാവിലെ 11 മണി മുതൽ (ജൂൺ 3) ലഭ്യമാകും. പോസ്റ്റിംഗ് ഓര്‍ഡര്‍, ഓർഡർ സോഫ്റ്റവെയർ മുഖേന ഡൗണ്‍ലോഡ് ചെയ്ത് ഉടൻ തന്നെ അതത് ജീവനക്കാര്‍ക്ക് സ്ഥാപനമേധാവികൾ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജീവനക്കാർക്ക് ഓർഡർ നൽകിയതിന്റെ സ്റ്റാറ്റസ് സ്ഥാപന മേധാവികൾ ഓർഡർ സോഫ്റ്റവെയറിൽ അപ്‌ഡേറ്റ് ചെയ്യണം.
ഉദ്യോഗസ്ഥർക്ക് പോസ്റ്റിംഗ് ഓർഡർ www.order.ceo.kerala.gov.in ൽ ലഭ്യമാണ്.
കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരും വോട്ടെണ്ണൽ ദിവസമായ ജൂൺ 4ന് രാവിലെ ആറുമണിക്ക് വോട്ടെണ്ണൽ കേന്ദ്രമായ കണ്ണൂർ ചാലയിലെ ചിന്മയ ചിൻടക്കിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചേരുവാൻ പ്രധാന റൂട്ടുകളിൽ കെഎസ്ആർടിസി പ്രത്യേകമായി വാഹന സൗകര്യവും രാവിലെ നാലുമണി മുതൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






