ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു

ജിദ്ദ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നെഹ്റു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡൻറ് അബ്ദുൾ നാസർ കോഴിത്തൊടി അധ്യക്ഷത വഹിച്ചു റീജിയണൽ കമ്മിറ്റി പ്രസിഡൻറ്
ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും കെപിസിസി ഐടി സെൽ അംഗവുമായ ജില്ലാ ഒ ഐ സി സി സീനിയർ നേതാവ് എഞ്ചിനീയർ ഇക്ബാൽ പോകുന്ന് മുഖ്യപ്രഭാഷണം നടത്തി. റീജണൽകമ്മിറ്റി ജനറൽ സെക്രട്ടറിമരായ അസ്ഹാബ് വർക്കല, മനോജ് മാത്യു, അടൂർ
നസീമ്മുദ്ദീൻ മണനാക്ക്, ഹെൽപ്പ് ഡെസ്ക് കൺവീനറും ഗ്ലോബൽ കമ്മിറ്റി അംഗവുമായ അലി തേക്കിൻതോട്, റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ രാധാകൃഷ്ണൻ കാവുമ്പായി, ആസാദ് പോരൂർ, റീജിനൽ കമ്മിറ്റി സെക്രട്ടറി ഉമ്മർ മങ്കട, തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡൻറ് സമീർ നദ്‌വി കുറ്റിച്ചാൽ, പത്തനംതിട്ട ജില്ലാ പ്രസിഡൻറ് അയ്യൂബ്ഖാൻ, പന്തളം തൃശ്ശൂർ ജില്ലാ പ്രസിഡൻറ് അഷറഫ് വടക്കേക്കാട്, മലപ്പുറം ജില്ല ആക്ടിംഗ് പ്രസിഡൻറ് ഷിബു കാളികാവ്, എറണാകുളം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ജോസഫ് ബാബു, കണ്ണൂർ ജില്ലാ പ്രസിഡൻറ് റഫീഖ് മൂസ, ആലപ്പുഴ ജില്ല ആക്ടിംഗ് പ്രസിഡന്റും പ്രിയദർശിനി കൾച്ചറൽ സെൻറർ കൺവീനറുമായ മിർസ ശരീഫ്, രഞ്ജിത്ത് വർഗീസ് ഡാനിയേൽ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപോയിൽ, ഫൈസൽ മങ്കട, ശുചി പത്തനംതിട്ട, വേണു അന്തിക്കാട് തൃശ്ശൂർ, റിഷാദ് ഷാനു, ജമാൽ ജലാലുദ്ദീൻ, മനോജ് റിയാസ് തിരുവനന്തപുരം, നൗഷാദ് ബാബു ചാലിയാർ, കോഴിക്കോട് ജില്ല സെക്രട്ടറി നൗഷാദ് കൊടുവള്ളി, യാസിർ, അജയ് താമരശ്ശേരി, അബ്ദുള്ള മീത്തിൽ, മുസ്തഫ മാവൂർ, റീജണൽ കമ്മിറ്റി എക്സിക്യൂട്ടീവ് അഷറഫ് കുമ്മാളി കാലിക്കറ്റ്, റീജിയണൽ കമ്മിറ്റി ഓഡിറ്റർ അലിക്കുട്ടി അഷറഫ് പാലത്ത് , അബൂബക്കർ ആർകോമ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി മജീദ് ചല്ലിയിൽയിൽ സ്വാഗതവും ട്രഷറർ ഷിനോയി ദാമോധരൻ നന്ദിയും പറഞ്ഞു.