മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ ആദരിക്കൽ ചടങ്ങു സംഘടിപ്പിച്ചു

ജിദ്ദ: മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ അംഗങ്ങളുടെ കുട്ടികളിൽ 10, +2, മദ്രസ 5, 7 എന്നീ പൊതുപരീക്ഷകളിൽ വിജയിച്ചവരെ ജിദ്ദ സമൂഹത്തിലെ പ്രമുഖർ മൊമെന്റോ നൽകി ആദരിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

പ്രവാസം മതിയാക്കി ജിദ്ദയിൽ നിന്നും നാട്ടിലേക്ക് പോകുന്ന മാധ്യമ പ്രവർത്തകൻ പി.എം. മായിൻകുട്ടിക്ക് ചടങ്ങിൽ യാത്രയയപ്പു നൽകി. സ്‌നാക്ക് മേക്കിങ് മത്സരത്തിൽ ഫെബി ബിസ്‌ഗത്തു (ഒന്നാം സ്ഥാനം), റംഷിദ(രണ്ടാം സ്ഥാനം), ഫലീല(മൂന്നാം സ്ഥാനം), ജാസ്മിൻ നിഷ(നാലാം സ്ഥാനം) വിജയികളായി.

മലബാർ അടുക്കള കൂട്ടായ്മ അംഗത്തിന്റെ മകൾ ഡോക്ടർ റാണിയ, ജ്യോതി എന്നിവരെ അനുമോദിച്ചു. നിയമ വിദ്യാർത്ഥി ഫാത്തിമ ഷമൂല പരിപാടിയുടെ അവതാരികയായിരുന്നു. പരിപാരിയിൽ പങ്കെടുത്തവർക്കായി സംഘടിപ്പിച്ച നറുക്കെടുപ്പിൽ ജാസ്മിൻ നിഷ സമ്മാനം സ്വന്തമാക്കി.

അംഗങ്ങളുടെ ഒത്തൊരുമയാണ് മലബാർ അടുക്കളയുടെ വിജയമെന്നു വിളിച്ചോടുന്നതായിരുന്നു പരിപാടി സംഘടിപ്പിച്ചതിൽ കണ്ട വിജയം. കോർഡിനേറ്റർ കുബ്ര ലത്തീഫ്, എക്സി കുട്ടീവ് അംഗങ്ങളായ ഷംസീറ, സബ്രീന, അഷിക, ലത്തീഫ് മൊഗ്രാൽ, നജുമുദ്ദീൻ, റംനാസ്, മജീദ് എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.