ചെറൂപ്പ ഗൾഫ് എക്സ്പാട്രിയെറ്റ്സ് ഫോറം നിലവിൽ വന്നു

ജിദ്ദ: ഗൾഫ് രാജ്യങ്ങളിലെ ചെറൂപ്പ നിവാസികളുടെ കൂട്ടായ്മയായി ചെറൂപ്പ ഗൾഫ് എക്സ്പാട്രിയെറ്റ്സ് ഫോറം നിലവിൽ വന്നു. ചെറൂപ്പക്കാരായ പ്രവാസികളുടെ അഭ്യുന്നതിയും നാടിന്റെ ഉത്കർഷവും ലക്ഷ്യമിട്ടുള്ള കൂട്ടായ്മ രൂപീകരണ യോഗത്തിൽ, നാടിന്റെ വിജ്ഞാന വിളക്കായിരുന്ന പ്രശസ്ത ബഹുഭാഷാ പണ്ഡിതനും അറബി കവിയുമായിരുന്ന സി.കെ. അബുൽ ഖൈർ മൗലവിയുടെ അനുസ്മരണവും നടന്നു. ഓൺലൈൻ സംഗമത്തിൽ മൂസക്കുട്ടി എ.കെ അധ്യക്ഷത വഹിച്ചു. സൗദി ഗസറ്റ് എഡിറ്റർ ഹസൻ ചെറൂപ്പ ഉദ്ഘാടനം ചെയ്തു.
ഷാനവാസ് എം.പിയും എ.എം. ഷുക്കൂറും അബുൽ ഖൈർ മൗലവിയെ അനുസ്മരിച്ചു സംസാരിച്ചു. പാണ്ഡിത്യത്തിന്റെ പ്രഭ കേരളത്തിനകത്തും പുറത്തും പ്രസരിപ്പിക്കുകയും ചുറ്റിലുമുള്ളവർക്ക്ര് അറിവിന്റെ മധു നുകർന്നു നല്കുകയും ചെയ്ത അബുൽ ഖൈർ മൗലവിയെന്ന ബഹുമുഖപ്രതിഭാശാലിയുടെ മഹിത ജീവിതത്തിന്റെ നാനാവശങ്ങളിലേക്ക് വെളിച്ചം വിതറുന്നതായിരുന്നു അനുസ്മരണ പ്രഭാഷണങ്ങൾ.
പ്രവാസത്തിനിടെ അകാലത്തിൽ പൊലിഞ്ഞുപോയ ഖാലിദ് പറയരുതൊടിക, അഫ്സൽ വി.കെ, സലാം മാട്ടിടവന എന്നിവരെയും അനുസ്മരിച്ചു. ചെറൂപ്പയിലെ ആദ്യ പ്രവാസിയായ മാങ്ങാട്ടുമേത്തൽ ഉബൈദ്, ഗൾഫ് കുടിയേറ്റത്തിന്റെ ആദ്യപതിറ്റാണ്ടിൽ ഫുജൈറയിലേക്ക് നടത്തിയ സാഹസിക യാത്രയുടെയും അതിജീവനപോരാട്ടത്തിന്റെയും തീക്ഷ്ണാനുഭവങ്ങൾ പങ്കുവെച്ചു.
മുഹമ്മദ് ഷാഫി എ.എം കൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളുടെ കരടു പാനൽ കെ.എം അസീസ് അവതരിപ്പിച്ചു. കോയ പുതിയോട്ടിൽ സ്വാഗതവും അലി അക്ബർ നന്ദിയും പറഞ്ഞു.
ഹസൻ ചെറൂപ്പ (മുഖ്യരക്ഷാധികാരി), എം.എം. റഷീദ് ഹാജി, എം.എം. റസാഖ് ഹാജി (രക്ഷാധികാരികൾ), മൂസക്കുട്ടി എ.കെ അബുദാബി (പ്രസിഡന്റ്), മുഹമ്മദ് ഷാഫി എ.എം ദോഹ (ജനറൽ സെക്രട്ടറി), ബാസിത് ഹായിൽ (ട്രഷറർ), ഉബൈദ് മാങ്ങാട്ട് മേത്തൽ, കോയ പുതിയോട്ടിൽ (വൈസ് പ്രസിഡന്റ്), അലി അക്ബർ, റസാഖ് ചീക്കിലോട്ട്, കെ.എം അസീസ് (ജോ. സെക്ര), ഉമ്മർ ത്വാഹാ (മീഡിയ & പബ്ലിസിറ്റി കൺവീനർ), കൺട്രി കോഡിനേറ്റർമാർ: നാസർ പി.കെ, അബൂബക്കർ നെച്ചിക്കാട്ട് (സൗദി അറേബ്യ), സാബിത്ത് (യു.എ.ഇ), സൽമാൻ സി. കെ (ഖത്തർ), ഷിബിലി നെച്ചിക്കാട്ട് (ബഹ്റൈൻ), ഫാസിൽ പേച്ചനങ്ങാട്ട് (കുവൈത്ത്), ഷാഫി എം.കെ (ഒമാൻ) .എന്നിവരാണ് ഗൾഫ് എക്സ്പാട്രിയെറ്റ്സ് ഫോറം കമ്മറ്റി അംഗങ്ങൾ.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






