അരുൺ എസ് കൃഷ്ണന് കേളി യാത്രയയപ്പ് നൽകി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം അരുണിന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 3 വർഷമായി ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിൽ ചെറീസ് റസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന അരുൺ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയാണ്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ സെക്രട്ടറി സമീർ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് റെനീസ് അദ്ധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ , കേളി ജോയിന്റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി കൺവീനറുമായ സുനിൽകുമാർ, ഏരിയ സെക്രട്ടറി നൗഫൽ, സിസി അംഗം നസീർ മുള്ളൂർക്കര ട്രഷറർ സിമിനേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി ഷമീം മേലതിൽ,രക്ഷാധികാരി സമിതി അംഗങ്ങൾ, മലാസ് ഏരിയ ഭാരവാഹികൾ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അരുൺ എസ് കൃഷ്ണന്നുള്ള യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി സമീർ കൈമാറി. യാത്രയയപ്പ് ചടങ്ങിന് അരുൺ നന്ദി പറഞ്ഞു.






