കെ.എം.സി.സി. സൗത്ത് സോൺ ഹജ്ജ് സെൽ നേതൃ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ ലോകമെമ്പാടും നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് വോളണ്ടിയർ സേവനം നൽകുന്നതിനു കെ.എം. സി.സി സൗത്ത് സോൺ നേതൃപരിശീലന ശിബിരം സംഘടിപ്പിച്ചു. കെ.എം.സി.സി. സൗദി നാഷണൽ ഹജ്ജ് സെൽ വോളണ്ടിയർ ക്യാപ്ടൻ ശിഹാബ് താമരക്കുളം പരിശീലന സെഷന് നേതൃത്വം നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

കെ.എം.സി.സി. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, എസ്.ടി.യു സെക്രട്ടേറിയേറ്റ് മെമ്പർ ഇബ്രാഹിം, എറണാകുളം ജില്ലാ സെക്രട്ടറി ജാബിർ മടിയൂർ, ഷാഫി ചൊവ്വര, അനസ് അരിബ്രാശേരി ഹിജാസ് ആലുവ, സിറാജ് ദീപ് ആവ, അബൂബക്കർ തൃശൂർ, നദീർ ആഷിഖ്, സമീർ ആലപ്പുഴ, ഡോ. ബിന്യാമിൻ എന്നിവർ സംസാരിച്ചു. വോളണ്ടിയർ ക്യാപ്ടൻ ഹനീഫ് കയ്പ്പമംഗലം, വൈസ് ക്യാപ്ടൻ നദീർ ആഷിഖ് പാനൂർ, ഹുസയിൻ കൊല്ലം എന്നിവർ നേതൃ സംഗമം നിയന്ത്രിച്ചു.

കെ.എം.സി.സി. സൗത്ത് സോൺ പ്രസിഡണ്ട് നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് സ്വാഗതവും ഹനീഫ കയ്പ്പമംഗലം നന്ദിയും രേഖപ്പെടുത്തി.






