പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ജിദ്ദ: പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ ജിദ്ദ നവോദയ യാമ്പു കുടുംബ വേദി അനുമോദിച്ചു. യാമ്പു ആർ.സിയിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഏരിയ സെക്രട്ടറി സിബിൽ പാവറട്ടി വിജയികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു. ഏരിയ കമ്മറ്റി അംഗങ്ങളായ ബിഹാസ് കരുവാരകുണ്ട്, ബിജു വെള്ളിയാമ്മറ്റം, ജോമോൻ ജോസഫ് തായങ്കരി നിസാമുദ്ധീൻ കല്ലറ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

യാമ്പു അൽ മനാർ ഇന്റർന്നാഷണൽ സ്കൂളിലെ വിദ്യാർത്ഥികളായ ആൻ കത്രീന ജോസഫ്, ദിൽന ആൻ മത്തായി, ക്രിസ്റ്റീന മേരി ബിനു, ആൻ മേരി ജെയിംസ്, ആഞ്ചലിൻ പ്ലാമോട്ടിൽ അജി എന്നിവർ ഉപഹാരം ഏറ്റു വാങ്ങി.

കുടുംബ വേദി കൺവീനർ വിപിൻ തോമസ് സ്വാഗതവും ജീവ കാരുണ്യ കൺവീനർ സാകിർ ഏ. പി നന്ദിയും പറഞ്ഞു.