പി.എം. മായിൻകുട്ടിക്ക് ജിദ്ദ കെഎംസിസി യാത്രയപ്പ് നൽകി

ജിദ്ദ: പ്രവാസം നിർത്തി നാടണയുന്ന പത്രപ്രവർത്തകൻ പി.എം. മായിൻകുട്ടിക്ക് ജിദ്ദ കെഎംസിസി യാത്രയയപ്പു നൽകി. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംങ്ങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ മൊമെന്റോ പി.എം. മായിൻകുട്ടിക്ക് കൈമാറി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഒരു പതിറ്റാണ്ടിലേറെ കാലം സൗദിയിലെ വാർത്തകൾ ദിനേന ജിദ്ദയിലെ മലയാളി സമൂഹത്തിനു മുന്നിലെത്തിച്ച പത്രപ്രവത്തകനും കോളമിസ്റ്റുമായ പി.എം. മായിൻ കുട്ടിയുടെ സേവനം എന്നെന്നും ഓർമിക്കപെടുമെന്നും, നാട്ടിൽ നിന്ന് എത്തുന്ന ഞങ്ങളെ പോലുള്ളവരെ മുഖാമുഖം നടത്തുമ്പോൾ പത്രപ്രവർത്തനത്തിന്റെ എല്ലാ ധാർമിക മര്യാദകളും പാലിച്ചു സത്യസന്ധമായി റിപ്പോർട്ട് ചെയ്‌തു വായനക്കാരിലെത്തിക്കുന്ന പത്രപ്രവർത്തനത്തിലും ഇടപെടലുകളിലും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കൃതജ്ഞത രേഖപ്പെടുത്തി.

രാഷ്ട്രീയക്കാരനല്ലെങ്കിലും ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീർ ഉൾപ്പെടെ പല മുസ്ലിം ലീഗ് രാഷ്ട്രീയ നേതാക്കളെയും ലോകത്തിന് മുമ്പിൽ പരിചയപെടുത്തുന്നതിൽ പത്ര പ്രവർത്തകനായിരുന്ന തന്റെ ജേഷ്ടനുൾപ്പെടെയുള്ള തന്റെ കുടുംബവും താനും പങ്ക് വഹിച്ചിട്ടുണ്ടെന്നും കെ.എം.സി.സിയുടെ സാമൂഹിക, സംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ വളരെ അടുത്ത് നിന്ന് വീക്ഷിക്കുകയും വായനക്കാരിലെത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീറിൽ നിന്നും ആദരം ഏറ്റുവാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ചും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നൽകിയ യാത്രയപ്പിന് പി.എം. മായിൻകുട്ടി നന്ദി പറഞ്ഞു.

കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി മൊയ്‌ദീൻ കോയ, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വെങ്ങാട്ട്, അഹമ്മദ് പാളയാട്ട്, റസാഖ് മാസ്റ്റർ, വിപി മുസ്‌തഫ എന്നിവരും സംസാരിച്ചു.

ഫോട്ടോ: പി.എം. മായിൻകുട്ടിക്ക് ജിദ്ദ കെഎംസിസിയുടെ മൊമെന്റോ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കൈമാറുന്നു.