‘ജിദ്ദ ടിക്‌ടോക്ക് സൗഹൃദ കൂട്ടായ്മ’ക്കു പുതിയ ഭാരവാഹികൾ

ജിദ്ദ: ‘മീറ്റ് അപ്പ് 2024′ എന്ന പരിപാടിയുടെ ഭാഗമായി നടന്ന ജനറൽ ബോഡിയോടനുബന്ധിച്ചു ജിദ്ദയിലെ ടിക്‌ടോക്ക് സൗഹൃദ കൂട്ടായ്മ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അജ്‌വ യൂനുസ്(ചെയർമാൻ), റാഷിദ് ജിദ്ദ (പ്രസിഡന്റ്), അലി മങ്കട (ജനറൽ സെക്രട്ടറി), നവാസ് തുവൂറ്‍ (ട്രഷറർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ. നവാസ് മേല്പറമ്പ, ഹാരിസ് ബിൻ സലാം, സമദ് വെള്ളില, ജൂബിഷ്, സിമി, മനാഫ് എന്നിവർ കമ്മറ്റി അംഗങ്ങളാണ്. ഉപദേശക കമ്മറ്റി അംഗങ്ങളായി മുസ്തഫ പാണ്ടിക്കാട്, ഷഫീഖ് മുളിയാകുർശ്ശി, മുനീർ മുക്കം, ഫൈസൽ എന്നിവരെയും തെരെഞ്ഞെടുത്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
അലി മങ്കട അധ്യക്ഷത വഹിച്ചു. നാട്ടിൽനിന്നും എത്തിയ ഫിലിം പ്രൊഡ്യൂസർ നൗഷാദ് ആലത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ഗഫൂർ ചാലിൽ, ഡോക്ടർ: ഇന്ദു ചന്ദ്രശേഖരൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നൗഷാദ് ആലത്തൂറിനുള്ള സ്നേഹാദരവ് പ്രസിഡന്റ് റാഷിദ് ജിദ്ദ, ചെയർമാൻ അജ്‌വ യൂനുസ്, ട്രഷറർ നവാസ് തൂവൂർ എന്നിവർ ചേർന്നു നൽകി. ജിന്ന് റഊഫ്, ജുനൈദ് മോളൂർ, നൗഷാദ് എന്നിവർ സംസാരിച്ചു. താഹിർ ആമയൂർ, ചന്ദ്രു, ഡോക്ടർ ഹാരിസ്, സൗദി ഗായിക മുന്നാ അബ്ദുൽ കാദർ, റാഫി ബീമാപള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പുതിയ മാർക്കറ്റിങ്ങ് രീതികളെ കുറിച്ചു റഊഫ്, നവാസ്, ഹാരിസ് ബിൻ സലാം എന്നിവർ വീഡിയോ അവതരണത്തിലൂടെ ക്‌ളാസെടുക്കുകയും ടിക്ക്ടോക്കിലെ പുതിയ കലാക്കാരൻമാരെ പരിജയപെടുത്തുകയും ചെയ്തു. ഗായകരായ ചന്ദ്രു, ഡോക്ടർ ഹാരിസ്, മുംതാസ് അബ്ദുറഹീം, അസീബ്, റസാക്ക്, കമറുദീൻ, മുഹമ്മദ് അലി, റസാഖ് റസാഖ് എന്നിവരെ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. നവാസ് തുവൂർ നന്ദി അറിയിച്ചു.






