‘കൊല്ലം കലാമേളം 2024’ അടുത്ത വെള്ളിയാഴ്‌ച ഇന്ത്യൻ കോൺസുലേറ്റിൽ

പരിപാടിയുടെ മുഖ്യ ആകർഷണം ജിദ്ദയിൽ ആദ്യമായി ഒരു ലൈവ് ഡി ജെ ഷോയുമായി ബിഗ് ബോസ് സീസണ്‍ 6 ഫെയിം ഡിജെ സിബിൻ എത്തുന്നു എന്നുള്ളതാണ്. ചലച്ചിത്ര പിന്നണിഗായകരായ രഞ്ജിനി ജോസ്, അഭിജിത് കൊല്ലം എന്നിവരുടെ സംഗീത നിശ ഉണ്ടായിരിക്കും.

ജിദ്ദ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് നാട്ടിലും ജിദ്ദയിലും മികച്ച സേവനം ചെയ്തുകൊണ്ടിരിക്കുന്ന ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ(കെ.പി.എസ്. ജെ)യുടെ 18-ാമത് വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അടുത്ത വെള്ളിയാഴ്‌ച (മെയ് 24, 2024) വൈകിട്ട് 6 മണി മുതൽ ജിദ്ദ തഹ്‌ലിയ സ്ട്രീറ്റിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ വെച്ചാണ് വാർഷികാഘോഷം നടക്കുക.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

‘കൊല്ലം കലാമേളം 2024’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വൈകീട്ട് 6 മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടുകൂടി ആരംഭിക്കും. കലാപരിപാടികളിൽ കെ.പി.എസ്. ജെ)യുടെയും ജിദ്ദയിലെ മറ്റു കലാകാരന്മാരുടെയും നൃത്യ നൃത്യങ്ങൾ, തീം ഡാൻസുകൾ മറ്റു നയന മനോഹരമായ പരിപാടികൾ അരങ്ങേറും.

പരിപാടിയിൽ നാട്ടിൽ നിന്നും എത്തുന്ന ചലച്ചിത്ര പിന്നണിഗായകരായ രഞ്ജിനി ജോസ്, അഭിജിത് കൊല്ലം എന്നിവരുടെ സംഗീത നിശ ഉണ്ടായിരിക്കും. അതോടൊപ്പം നാട്ടിൽനിന്നുമുള്ള ഏതാനും ലൈവ് ഓർക്കസ്ട്ര ടീമും ഇവരോടൊപ്പം ഉണ്ടാകും. പരിപാടിയുടെ മുഘ്യ ആകർഷണം ജിദ്ദയിൽ ആദ്യമായി ഒരു ലൈവ് ഡി ജെ ഷോയുമായി ബിഗ് ബോസ് സീസണ്‍ 6 ഫെയിം ഡിജെ സിബിൻ എത്തുന്നു എന്നുള്ളതാണ്.

മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മുൻ ചെയർമാൻ ഫസലുദ്ദിൻ ചടയമംഗലം മെമ്മോറിയൽ അവാർഡ്, കഴിഞ്ഞ ഒരു വർഷത്തെ മികച്ച സേവനത്തിനുള്ള സംഘടനയുടെ എക്സിക്യൂട്ടീവ് അംഗത്തിനുള്ള പുരസ്‌കാരം, നാലു പതിറ്റാണ്ടത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഫൗണ്ടർ മെമ്പർ ആയ അഷ്‌റഫ് കുരിയോടിനും താൽക്കാലികമായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന കെ പി എസ് ജെ സീനിയർ മെമ്പർകൂടിയായ മാധ്യമ പ്രവർത്തകൻ മായിൻ കുട്ടിയെയും ചടങ്ങിൽ ആദരിക്കും.

സംഘടനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ നടത്തിയ മത്സരത്തിൽ വാർകാഘോഷത്തിനു “കൊല്ലം കലാമേളം 2024 ” എന്ന പേര് നിർദേശിച്ച അംഗത്തിനുള്ള സമ്മാനം ചടങ്ങിൽ നൽകും.

പരിപാടിയിലേക്കുള്ള പരിപാടിയിലേക്കുള്ള പ്രവേശനം പ്രവേശനം സൗജന്യമാണ്‌. കൂടുതൽ കൂടുതൽ വിവരങ്ങൾക്ക് വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 0560202396, 0541675730, 0581339282,0557950266

എഫ് എസ് സി ലോജിസ്റ്റിക്‌സ്, മള്‍ട്ടിസിസ്റ്റം ലോജിസ്റ്റിക്‌സ് എന്നിവർ മുഖ്യ പ്രായോജകരാണ്. അല്‍ബുര്‍ജ് ഡയഗ്നോസ്റ്റിക്‌സ്, ഓസ്‌കാര്‍ ഇല്കട്രോണിക്‌സ്, കാർഗോ ട്രാക്ക് എന്നിവര്‍ സഹപ്രായോജകരുമാണ്.