ജിദ്ദ നവോദയ മക്കയിൽ ഹജ്ജ് സേവനത്തിന് സജ്ജം

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനെത്തുന്ന ഹാജിമാർക്ക് എല്ലാ വിധത്തിലുള്ള സഹായങ്ങളും നൽകുന്നതിന് വേണ്ടി ജിദ്ദ നവോദയ മക്കയിൽ വിപുലമായ തയ്യാറെടുപ്പുകൾ തുടങ്ങി. ഇത്തവണ നൂറ് വനിതകൾ ഉൾപ്പടെ 500ൽ പരം വോളണ്ടിയർമാർ അണിനിരക്കുന്ന ടീമിനെ ഒരുക്കിക്കൊണ്ടാണ്, ജിദ്ദ നവോദയ മക്ക ഏരിയാ കമ്മിറ്റി ഹാജിമാർക്ക് സേവനം ചെയ്യുന്നതിനുവേണ്ടി അണിനിരത്തുന്നത്.

ആദ്യ ഹജ്ജ് സംഘം മക്കയിലെത്തുമ്പോൾ സ്വീകരണമൊരുക്കുന്നത് മുതൽ അവസാന സംഘത്തെ നാട്ടിലേക്ക് യാത്രയാക്കുന്നത് വരേയും ഹാജിമാർക്ക് വോളണ്ടിയർമാരുടെ സേവനം ഉറപ്പ് വരുത്തും. ഹറം പരിസരത്തും, അസീസിയയിലും, മിനായിലും, മുസ്തലിഫയിലും, അറഫയിലും നവോദയ വളണ്ടിയർമാർ സേവന രംഗത്തുണ്ടാവും. ഇന്ത്യൻ ഹജ്ജ് മിഷന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായുംപാലിച്ച് കൊണ്ടായിരിക്കും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

കുദായ് ഏഷ്യൻ പോളിക്ലിനിക് ആഡിറ്റോറിയത്തിൽ ഷിഹാബുദ്ദീൻ കോഴിക്കോടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന നവോദയ ഹജ്ജ് സെൽ രൂപീകരണ യോഗം നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു.

ഷറഫു കാളികാവ് വളണ്ടിയർമാർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. കെ.മൊയ്തീൻ, ബഷീർ നിലമ്പൂർ, നൈസൽ പത്തനംതിട്ട, റഷീദ് ഒലവക്കോട്, സജീർ കൊല്ലം, ഷാഹിദ ജലീൽ, ആലിയ എമിൽ എന്നിവർ ആശംസകൾ അറിയിച്ചു.

2024 ലെ നവോദയ ഹജ്ജ് സെൽ ഭാരവാഹികൾ:
കൺവീനർമാർ: ഷിഹാബുദ്ദീൻ കോഴിക്കോട്, മുഹമ്മദ്മേലാറ്റൂർ, കെ.മൊയ്തീൻ, അസഫ് കരുവാറ്റ,
ഹജ്ജ് സെൻട്രൽ ട്രഷറർ: സി എം അബ്ദുഹ്മാൻ പാണ്ടിക്കാട്, മക്ക ട്രഷറർ: ബഷീർ നിലമ്പൂർ, വളണ്ടിയർ ക്യാപ്റ്റൻ: നൈസൽ പത്തനംതിട്ട, വൈസ് ക്യാപ്റ്റൻ: സനീഷ് പത്തനംതിട്ട, ഹറം ക്യാപ്റ്റൻ: റഷീദ് ഒലവക്കോട്, വൈസ് ക്യാപ്റ്റൻ: സുഹൈൽ ആനക്കയം, നിസാം ചവറ. അസീസിയ ക്യാപ്റ്റൻ: സജീർ കൊല്ലം, വൈസ് ക്യാപ്റ്റൻ: ഫവാസ് കോന്നി, കോഡിനേറ്റർമാർ: ഷറഫു കളികാവ്, ബുഷാർ ചെങ്ങമനാട്, സാലിഹ് വാണിയമ്പലം.

മാൻ മിസ്സിംഗ് ലഗേജ് മിസ്സിംഗ്: റിയാസ് വള്ളുവമ്പ്രം,സഹദ് കൊല്ലം,ഹബീസ് പൻമന, ഷാൻ വഹാബ്, ജാഫർ സലീം. മെഡിക്കൽ വിംഗ്: അൻസീർ പത്തനംതിട്ട, സുമയ്യ അനസ്..

മുഹമ്മദ് മേലാറ്റൂർ സ്വാഗതവും,ബുഷാർ ചെങ്ങമനാട് നന്ദിയും പറഞ്ഞു.