വേൾഡ് മലയാളി കൗൺസിൽ ജിദ്ദ ചാപ്റ്ററിന് പുതു നേതൃനിര

ജിദ്ദ: ആദ്യത്തെ ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ ജിദ്ദ ചാപ്റ്ററിൻ്റെ പുതു നേതൃത്വം ചുമതലയേറ്റു. 1995 ൽ നിലവിൽ വന്ന കൗൺസിൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നെറ്റ് വർക്കുള്ള മലയാളി സംഘടനയാണ്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ആഗോള മലയാളികളെ അവരുടെ കലാ സാംസ്കാരിക തനിമയിൽ ഒരു കുടക്കീഴിൽ ഒരുമയോടും സൗഹാർദത്തോടും അണിനിരത്തുന്ന നിരവധി പദ്ധതികളാണ് ഡബ്ളിയു എം സി വിഭാവനം ചെയ്തിട്ടുള്ളതും നിറവേറ്റിക്കൊണ്ടിരിക്കുന്നതും.

ഇന്ത്യയുടെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ, പ്രവാസി വ്യവസായി പി.എ ഇബ്രാഹിം ഹാജി, മുൻ കെൽട്രോൺ ചെയർമാൻ കെ.പി. പി നമ്പ്യാർ എന്നിവർ ആദ്യകാല സാരഥികളായിരുന്നു. 2024 ആഗസ്ത് 2 മുതൽ 5 ഉൾപ്പെടെയുള്ള തീയതികളിൽ വേൾഡ് മലയാളി കൗൺസിൽ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ആഗോള സമ്മേളനം ചേരുന്നുണ്ട്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നും വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളായ പ്രവസി മലയാളികൾ സംബന്ധിക്കും.

2024 ഉൾപ്പടെ രണ്ടു വർഷ പ്രവർത്തന കാലയളവിൽ ജിദ്ദാ കൗൺസിലിൻ്റെ നേതൃത്വത്തിലേക്ക്
ഡോ. അബ്ദുള്ള മഞ്ചേരി (ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ), സലാഹ് കാരാടൻ (ചെയർമാൻ), ഡെൻസൺ ചാക്കോ (പ്രസിഡണ്ട്), മൻസൂർ വയനാട് (ജനറൽ സെക്രട്ടറി), അൻവർ (ട്രഷറർ), ഡോ. ഇന്ദു ചന്ദ്രശേഖർ (വൈസ് ചെയർ പേഴ്സൺ), ഷബീർ സുബൈറുദ്ധീൻ, ജിബു (വൈസ് ചെയർമാൻമാർ), ജസ്സി നജീബ്, അംജദ്, ദിലീപ് റാവുത്തർ (വൈസ് പ്രസിഡൻ്റുമാർ), സിജി മേരി ( ജോ. സെക്രട്ടറി) എന്നിവരേയും വിവിധ പ്രവർത്തക സമിതികളുടെ നേതൃത്വത്തിലേക്ക് ഡോ. അസ്ലം (അക്കാഡമിക് ഫോറം), ഡോ. ഹാരിസ്, ജ്യോതി കുമാർ (മെഡിക്കൽ ഫോറം), മസൂദ് ബാലരാമപുരം, നൗഷാദ് പൻമന (എൻവയോൺമെൻ്റൽ ആൻഡ് വെൽഫെയർ ഫോറം), ജിജോ, സിദ്ദീഖ് ഒളവട്ടൂർ (ബിസിനസ്സ് ഫോറം), റാഫി ബീമാപള്ളി, റിദ (സ്പോർട്സ് ഫോറം), നൗഷാദ് ചാത്തല്ലൂർ (എ.ഐ ആൻ്റ് ഈവൻ്റ്സ്), ശിഹാബ് (ലിറ്റററി ഫോറം) ,കുബ്റ ലത്തീഫ്, ഷാമില അബ്ദുള്ള (വിമൻസ് ഫോറം), അനു, അനീർ (യൂത്ത് ഫോറം), സമീർ (എഞ്ചിനീയറിംഗ് ഫോറം), ഹാരിസ് കണ്ണൂർ, പ്രീത (ആർട്ട് ആൻഡ് കൾച്ചറൽ ഫോറം), പ്രിജിൻ, താജ് മണ്ണാർകാട്, നജീബ് (ഐ. ടി ഫോറം) ജോ മോൻ (ഫോട്ടോഗ്രഫി) എന്നിവരേയും ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.

ഡോ. അബ്ദുല്ല മഞ്ചേരി അധ്യക്ഷത വഹിച്ചു. നേതൃനിരയിലേക്ക് തെരഞ്ഞെടുത്ത ഡബ്ളിയു എം സി – ടീം ജിദ്ദയ്ക്ക് എൻ – കംഫർട്സ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ലത്തീഫ് കാപ്പുങ്ങൽ ആശംസകൾ നേർന്നു. മൻസൂർ വയനാട് സ്വാഗതവും അൻവർ നന്ദിയും രേഖപ്പെടുത്തി.