പി.എം. മായിൻകുട്ടിക്ക് ജിദ്ദ കെഎംസിസി യാത്രയപ്പ് നൽകി

ജിദ്ദ: പ്രവാസത്തിൽനിന്നും വിടവാങ്ങുന്ന മാധ്യമ പ്രവർത്തകൻ പി.എം. മായിൻകുട്ടിക്ക് ജിദ്ദ കെഎംസിസി യാത്രയപ് നൽകി . മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംങ്ങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ മേമെന്റോ അദ്ദേഹത്തിന് കൈമാറി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഒരു പതിറ്റാണ്ടിലേറെ  കാലം കേരളത്തിന് പുറത്തു നിന്ന് ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച മലയാളം ന്യൂസ് പത്രത്തിൽ സേവനം ചെയ്‌ത  ന്യൂസ് പത്രത്തിന്റെ  സീനിയർ പത്രപ്രവത്തകനും കോളമിസ്റ്റുമായ പി.എം. മായിൻ കുട്ടിയുടെ സേവനം എന്നെന്നും ഓര്മിക്കപെടുമെന്നും, നാട്ടിൽ നിന്ന് എത്തുന്ന ഞങ്ങളെ പോലുള്ളവരെ  മുഖാമുഖം നടത്തുമ്പോൾ പത്രപ്രവർത്തനത്തിന്റെ എല്ലാ ധാർമിക മര്യാദകളും പാലിച്ചു സത്യസന്ധമായി റിപ്പോർട്ട് ചെയ്‌തു വായനക്കാരിലെത്തിക്കുന്ന  അദ്ദേഹത്തിൻ്റെ പത്രപ്രവർത്തനത്തിലും ഇടപെടലുകളിലും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കൃതജ്ഞത രേഖപ്പെടുത്തി. നാട്ടിലെ അദ്ദേഹത്തിന്റെ ഈ രംഗത്തുള്ള പുതിയ ശ്രമത്തിൽ ഇനിയും ശോഭിക്കാൻ കഴിയട്ടെ എന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ആശംസിച്ചു.

രാഷ്ട്രീയക്കാരനല്ലെങ്കിലും ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീർ  ഉൾപ്പെടെ പല മുസ്ലിം ലീഗ് നേതാക്കളെയും ലോകത്തിന് മുമ്പിൽ പരിചയപെടുത്തുന്നതിൽ പത്ര പ്രവർത്തകനായിരുന്ന  തന്റെ ജേഷ്ടനുൾപ്പെടെയുള്ള തന്റെ കുടുംബവും താനും പങ്ക് വഹിച്ചിട്ടുണ്ടെന്നു മായിൻകുട്ടി യാത്രയപ്പിന് നന്ദി രേഖപ്പെടുത്തി പറഞ്ഞു. കെഎംസിസിയുടെ സാമൂഹിക സംസ്‌കാരിക  ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തങ്ങൾ വളരെ അടുത്ത് നിന്ന് വീക്ഷിക്കാറുണ്ട്. അത്തരം വാർത്തകൾ  വായനക്കാരിലെത്തിക്കാൻ ശ്രമിച്ചുണ്ട്.  ഇ.ടി. മുഹമ്മദ് ബഷീറിൽ നിന്നും ആദരം ഏറ്റുവാങ്ങിയതിന്റെ സന്തോഷം പങ്കുവെക്കുന്നതോടൊപ്പം  ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നൽകിയ യാത്രയപ്പിന് നന്ദി രേഖപ്പെടുത്തുന്നതായും മായിൻകുട്ടി പറഞ്ഞു.

കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രെട്ടറി മൊയ്‌ദീൻ കോയ, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വെങ്ങാട്ട്, അഹമ്മദ് പാളയാട്ട് , റസാഖ് മാസ്റ്റർ, വിപി മുസ്‌തഫ എന്നിവർ ചടങ്ങിൽ സന്നിതരായിരുന്നു.