തനിമ മക്ക ഹജ്ജ് വളണ്ടിയർ ക്യാമ്പ് സംഘടിപ്പിച്ചു

മക്ക: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് തയ്യാറായ വളണ്ടിയർമാരുടെ പരിശീലന ക്യാമ്പ് മക്ക അസീസിയിലെ തനിമ സെന്ററിൽ പ്രൊവിൻസ് പ്രസിഡന്റ് ഫസൽ കൊച്ചിയുടെ നേതൃത്വത്തിൽ നടന്നു. സേവനത്തെ ആരാധനയായി കാണണമെന്നും ദൈവപ്രീതി മാത്രമായിരിക്കണം സേവന രംഗത്ത് നമ്മെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജിനെത്തുന്ന ഓരോ ഹാജിയും അല്ലാഹുവിന്റെ അതിഥികളാണ്. അവരെ സേവിക്കുമ്പോൾ സൂക്ഷ്‌മത പുലർത്തണമെന്നും അധ്യക്ഷ പ്രഭാഷണം നിർവഹിച്ച തനിമ വളണ്ടിയർ കൺവീനർ അബ്‍ദുൾ ഹകീം പറഞ്ഞു. വളണ്ടിയർമാരെ ഹജ്ജ് സേവനത്തിന്റെ പ്രാധാന്യം ഉണർത്തി അബ്ദുൽ മജീദ് വേങ്ങര ഖുർആൻ ക്ലാസ് നടത്തി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഈ വർഷത്തെ ഹജ്ജ് സേവന പ്രവർത്തനങ്ങളുടെ മാർഗരേഖയും, നിർദ്ദേശങ്ങളും തനിമ മക്ക ഹജ്ജ് വളണ്ടിയർ വിംഗ് കോഓർഡിനേറ്റർ സഫീർ അലി മഞ്ചേരി സദസ്സിൽ അവതരിപ്പിച്ചു.
വളണ്ടിയർ നേതാക്കളായ ശമീൽ ടികെ , ഷാനിബ നജാത് എന്നിവർ പുതിയ വളണ്ടിയർമാർക്ക് പ്രചോധനമാകും വിധം കഴിഞ്ഞ കാല ഹജ്ജനുഭവങ്ങൾ സദസിൽ പങ്കുവെച്ചു.
വനിതകളടക്കമുള്ള വളണ്ടിയർമാർ 2 ഷിഫ്റ്റുകളായാണ് രംഗത്തിറക്കുക. ഹജ്ജിൻറെ ദിനങ്ങളിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വളണ്ടിയർമാരും സേവനത്തിന്റെ ഭാഗമാകുന്നുണ്ട്. ആദ്യ ഹാജി മക്കയിലെത്തിയത് മുതൽ അവസാന ഹാജി മക്ക വിടുന്നതുവരെയും നീണ്ടുനിൽക്കുന്നതാണ് തനിമയുടെ സേവന പ്രവർത്തനങ്ങൾ. ഹറമിന്റെ വിവിധ ഭാഗങ്ങളിലും, ബസ്സ് സ്റ്റോപ്പ് പോയന്റുകളിലും, ഹാജിമാർ താമസിക്കുന്ന ബിൽഡിങ്ങുകൾ കേന്ദ്രീകരിച്ചും വളണ്ടിയർമാർ സേവനരംഗത്തുണ്ടാവും. രോഗികളായ ഹാജിമാരെ പരിചരിക്കുന്നതിന് പ്രത്യേകം ടീം രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷന്റെ പരിപൂർണ്ണമായ സഹകരണത്തോടെയായിരിക്കും ഈ വർഷവും തനിമയുടെ വളണ്ടിയർ സേവനം. ഹറമിനടുത്തും അസീസിയയിലും വഴിതെറ്റുന്ന ഹാജിമാരെ താമസ്ഥലത്ത് എത്തിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ തുടങ്ങിയ സേവനങ്ങളും തനിമ വളണ്ടിയർമാർ നടത്തുന്നുണ്ട്.
അനീസുൽ ഇസ്‌ലാം സ്വാഗതവും മുന അനീസ് നന്ദിയും പറഞ്ഞു.






