സൗദിയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു

യാംബു: സൗദിയില്‍ ബസ്മറിഞ്ഞുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. യാമ്പുവില്‍ നിന്നും സന്ദര്‍ശക വിസ പുതുക്കുന്നതിനായി ജോര്‍ദാനിലേക്ക് പോയ ഈജിപ്ഷൃന്‍ പൗരന്മാരും അറബ് വംശജരുമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം. സൗദിയിലെ ഉംലജിനും അല്‍ വജ്ഹിനുമിടയിലുള്ള സ്ഥലത്തുവെച്ചാണ് അപകടം. അപകടത്തില്‍പെട്ടവരിലധികവും യാമ്പുവില്‍ ജോലിചെയ്യുന്ന വിദേശികളുടെ കുട്ടികളടക്കമുള്ള കുടുംബമാണ്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






