കരാട്ടെ ഗ്രേഡിംഗ് ടെസ്റ്റിനു ജിദ്ദയിൽ സമാപനം

ജിദ്ദ: വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഡൂ-ഫെഡറേഷൻ (WSKF) ജിദ്ദയിൽ നടത്തിയ കരാട്ടെ ഗ്രേഡിംഗ് ടെസ്റ്റിനു സമാപനമായി. ശ്രീലങ്കൻ ഇന്റർനാഷണൽ സ്കൂൾ ഡോജോയിലും,  നഖീൽ ഡോജോയിലുമായി  67 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത് രണ്ടു ദിവസങ്ങളിലായാണ് ഗ്രേഡിംഗ് ടെസ്റ്റ് നടന്നത്ത്.

വിവിധ സെഷനുകളിൽ നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സൈദ് അഫ്‌ശാൻ, മാനവ് ബിജുരാജ്, റയാൻ ഹുസ്സൈൻ, അക്ഷൽ ശാലു, അഫ്രീൻ അഫ്സൽ, അനിഷ്‌ക ശാലു, റയാൻ റിജാസ്, വഫ എന്നിവരെയും, അഡൽറ്റ് സെക്ഷനിൽ ബഷീർ മുറ്റിങ്ങാടൻ എന്നിവരെയും  തിരഞ്ഞെടുത്തു. ഗ്രേഡിംഗ് ടെസ്റ്റില്‍ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും ബെൽറ്റും ചടങ്ങില്‍ നല്‍കി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഡൈനാമിക് കരാട്ടെ ജിദ്ദ ചീഫ് ട്രെയിനർ സലാം ചെറുവറ്റ, സീനിയർ ട്രൈയിനർമാരായ നഷീദ് പട്ടാണി, റാസി എന്നിവർ കരാട്ടെ ടെസ്റ്റിന് നേതൃത്വം നൽകി.

ഫോട്ടോ :വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഡൂ-ഫെഡറേഷൻ  ജിദ്ദയിൽ നടത്തിയ കരാട്ടെ ഗ്രേഡിംഗ് ടെസ്റ്റിൽ പങ്കെടുത്ത വിദ്യാർത്ഥികൾ.