സവ ഹജ്ജ് സെൽ രൂപീകരിച്ചു

ജിദ്ദ : കഴിഞ്ഞ കാൽ നൂറ്റാണ്ടായി കാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളുന്ന സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ (സവ) ഈ വർഷവും ഹാജിമാരുടെ സേവനത്തിനായി വാളന്റീർ പ്രവർത്തനം നടത്തുവാൻ തീരുമാനിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഷറഫിയ ഇമ്പിരിയൽ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ജമാൽ ലബ്ബ കൺവീനർ ആയും, ഷമീർ മുട്ടം വാളന്റീർ ക്യാപ്റ്റൻ ആയും, മെഡിക്കൽ അസിസ്റ്റന്റ് ആയി ഇർഷാദ് (ജെ എൻ എഛ്)നെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ് മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു. വെൽഫയർ കൺവീനർ അബ്ദുൽ സലാം കണ്ടത്തിൽ യോഗം ഉത്‌ഘാടനം ചെയ്തു. സിദ്ദിഖ് മണ്ണഞ്ചേരി, ജമാൽ ലബ്ബ, ഇർഷാദ് JNH, നാസറുദ്ദിൻ ആറാട്ടുപുഴ, നിസാർ താഴ്ചയിൽ, ഷറഫ് പാനൂർ തുടങ്ങിയവർ പ്രവർത്തന മികവുകൾക്ക് ഉണ്ടാകേണ്ട പുരോഗമനത്തെകുറിച്ച് സംസാരിച്ചു.
നിസാർ താഴ്ചയിൽ ഖിറാഅത്ത് നിർവഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തത്തേത്ത് സ്വാഗതം ആശംസിച്ചു. ട്രഷറർ സിദ്ദിഖ് മണ്ണച്ചേരി നന്ദി യും പറഞ്ഞു.






