മക്ക ഒ. ഐ. സി. സി. ഹജ്ജ് വോളന്റിയർ സംഗമം സംഘടിപ്പിച്ചു

മക്ക: മക്ക ഒ ഐ സി സി അസീസിയ പാനൂർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഹജ്ജ് വോളന്റിയർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ നൗഷാദ് പെരുന്തല്ലൂർ ഉദ്ഘാടനം ചെയ്തു. ഹജ്ജ് സെൽ ചെയർമാൻ റഹീഫ് കണ്ണൂർ അധ്യക്ഷത വഹിച്ചു. 2024 വർഷത്തെ ഹജ്ജ് സെൽ ഭാരവാഹികളെ ഹബീബ് കോഴിക്കോട് പ്രഖ്യാപിച്ചു

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഒ ഐ സി സി വോളന്റിയർ ജാക്കറ്റ് റീജണൽ കമ്മറ്റി വൈസ് പ്രസിഡന്റ്‌ റഷീദ് ബിൻസാഗർ ഹജ്ജ് സെൽ രക്ഷാധികാരി നിസാർ നിലമേലിനു നൽകി പ്രകാശനം ചെയ്തു. സൗദി പൗര പ്രമുഖർ ഖാലിദ് മുബാറക് അൽ ഫഹി, അബ്ദുൽ അസീസ് തുടങ്ങിയവർ മുഖ്യ അതിഥികൾ ആയിരുന്നു. സിദ്ധിഖ് കണ്ണൂർ, ജലീൽ കണ്ണൂർ, മുഹമ്മദ്‌ പട്ടേരി, ലെസ്ന നിയാസ്, റിഹാബ് റൈഫ്, റുമൈസ മിഫാസ്, സുഫൈന യുസുഫ്, ഫൗസിന നൈസം തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു സംസാരിച്ചു. മെഡിക്കൽ വിംഗ് ചീഫ് കോർഡിനേറ്റർ അബ്ദുൽ റഷീദ് മെഡിക്കൽ ക്ലാസ്സ്‌ നയിച്ചു. വോളന്റിയർ ട്രെയിനിങ് സലിം കണ്ണനാകുഴി നേതൃത്വം നൽകി. മനാഫ് ചടയമംഗലം, യാസിർ പുളിക്കൽ, മുഹ്സിൻ വടക്കേച്ചിറ, റയീസ് കണ്ണൂർ, നിയാസ് വയനാട്, നൗഷാദ് ഇടക്കര മുജീബ് കിഴിശ്ശേരി, ഷബീർ ചേളന്നൂർ, അൻഷാദ് വെണ്മണി, തൗഫീഖ് വർക്കല, ഷിഹാബ് കരുനാഗപ്പള്ളി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു ഹജ്ജ് സെൽ ജനറൽ കൺവീനർ നൈസം തോപ്പിൽ നന്ദിയും ചീഫ് കോർഡിനേറ്റർ സുഹൈൽ പറമ്പൻ നന്ദിയും പറഞ്ഞു