പി എം മായിൻകുട്ടിക്ക് സൗദി കേരള ഫാർമസിസ്റ്റ് ഫോറം യാത്രയയപ്പ് നൽകി

ജിദ്ദ: രണ്ടര പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലയാളം ന്യൂസ്‌ റിപ്പോർട്ടറും മുൻ ജിദ്ദ ഇന്ത്യൻ മീഡിയ പ്രസിഡന്റും ആയിരുന്ന പി എം മായിൻകുട്ടിക്ക് സൗദി കേരള ഫാർമസിസ്റ്റ് ഫോറം യാത്രയയപ്പ് നൽകി. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡന്റ്‌ ഡോ.അബൂബക്കർ സിദ്ധീഖ് ഉപഹാരം നൽകി. കോർഡിനേറ്റർ നുഫൈൽ ഉത്ഘാടനം ചെയ്തു. ചാരിറ്റി വിഭാഗം ലീഡർ ഹനീഫ പാറക്കല്ലിൽ സ്വാഗതം പറഞ്ഞു. മീഡിയ വിഭാഗം തലവൻ യൂനുസ് മണ്ണിശ്ശേരി, അത്തീഖ്, യാസർ പരി, കബീർ എന്നിവർ ആശംസകൾ അർപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഫോറത്തിന്റെ വളർച്ചക്ക് മാധ്യമങ്ങൾ നൽകിയ സംഭാവനകൾ എടുത്തു പറഞ്ഞ പ്രസിഡന്റ്‌ അതിൽ മായിൻകുട്ടിക്കുള്ള  പങ്ക് നിസ്തുല്യമാണെന്ന് ഊന്നിപ്പറഞ്ഞു. മറുപടി പ്രസംഗത്തിൽ ഫോറത്തിന്റെ പ്രവർത്തനങ്ങൾ ദീർഘ നാളായി വീക്ഷിക്കുന്നുണ്ടെന്നും സൗദിയിലെ ആരോഗ്യ രംഗത്തും സന്നദ്ധ പ്രവർത്തന രംഗത്തും ഫോറത്തിന്റെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് മായിൻകുട്ടി പ്രകീർത്തിച്ചു. തുടർന്നും മാധ്യമ രംഗത്ത് തന്നെ തുടരാനാണ് പദ്ധതി എന്നും അതിനായി ഒരു ഓൺലൈൻ പത്രം തുടങ്ങിയിട്ടുണ്ടെന്നും പ്രസംഗത്തിനിടെ മായിൻ കുട്ടി പറഞ്ഞു. ഫോറത്തിലെ മുതിർന്ന അംഗങ്ങളിലൊരാളായ മുഹമ്മദ്‌ റാഫി നന്ദി പ്രകാശിപ്പിച്ചു.