അൻസാർഖാൻ തിരുവനന്തപുരത്തിന് ജിദ്ദ നവോദയ യാത്രയപ്പ് നൽകി

ജിദ്ദ: കഴിഞ്ഞ പതിനഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയ കമ്മിറ്റി അംഗവും നവാരിയ യൂണിറ്റ് പ്രസിഡണ്ടുമായ അൻസാർഖാൻ തിരുവനന്തപുരത്തിന് മക്ക ഏരിയാകമ്മിറ്റിയും, നവാരിയ യൂനിറ്റും ചേർന്ന്ത്ര യാത്രയപ്പ് നൽകി.
ഏരിയാ പ്രസിഡൻറ് റഷീദ് ഒലവക്കോടിൻ്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് പരിപാടി ഷിഹാബുദ്ദീൻ കോഴിക്കോട് ഉദ്ഘാടനം നിർവ്വഹിച്ചു. ഏരിയാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ബഷീർ നിലമ്പൂരും, നവാരിയ യൂനിറ്റിന് വേണ്ടി സിക്രട്ടറി ബുഷാർ ചെങ്ങമനാടും, കുടുംബവേദിക്ക് വേണ്ടി കൺവീനർ ഷാഹിദ ജലീലും സ്നേഹോപഹാരങ്ങൾ കൈമാറി.
ഏരിയാ കമ്മിറ്റി അംഗങ്ങളായ സലാം കടുങ്ങല്ലൂർ, അബ്ദുള്ള ശഹാരത്ത്, പോക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിസാം മുഹമ്മദ് ചവറ സ്വാഗതവും, ഫൈസൽ കൊടുവള്ളി നന്ദിയും പറഞ്ഞു.
ഫോട്ടോ : നവോദയ മക്ക  ഏരിയ കമ്മറ്റിയുടെ  ഉപഹാരം ബഷീർ നിലമ്പൂർ
അൻസാർ ഖാന് നൽകുന്നു.