‘ഡിസ്പ്പാ’ക്കിന്‌ പുതിയ ഭാരവാഹികള്‍; ‘ഡിസ്പ കേരള 24-26 എണ്ണപേരിൽ പുതിയൊരു സംഘടനകൂടി

ദമാം : ദമാം ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ പ്രവാസി മലയാളി രക്ഷിതാക്കളുടെ  കൂട്ടായ്മയായ ഡിസ്പാക്കിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും 2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. അല്‍ കോബാര്‍ അപ്സര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു. പ്രസിഡന്‍റ് ഷഫീക് സി.കെ. അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി അഷ്റഫ് ആലുവ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സ്കൂളിലെ വിദ്യാര്‍ഥികളുടെ വിവിധ വിഷയങ്ങളെ അധ്യക്യതരുടെ മുമ്പാകെ കൊണ്ട് വരുവാനും അവരുടെ അക്കാദമിക്ക്-അക്കാദമിക്കിതര രംഗത്ത് പ്രോല്‍സാഹനം നല്‍കുന്നതിന്‌ നിരവധി പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ സംഘടനക്ക് സാധിച്ചതായി അഷ്റഫ് ആലുവ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ഷമീം കാട്ടാകട സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മുന്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് വരണാധികാരിയായ തിരഞ്ഞെടുപ്പില്‍ 15 അംഗ എക്സിക്യുട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു.

എക്സിക്യുട്ടീവ് യോഗത്തില്‍  മുജീബ് കളത്തില്‍ (പ്രസിഡന്‍റ്), നജീബ് അരഞ്ഞിക്കല്‍ (ജന: സെക്രട്ടറി), ഷിയാസ് കണിയാപ്പുരം (ട്രഷറര്‍), നവാസ് ചൂന്നാടന്‍ (വൈസ്. പ്രസിഡന്‍റ്), ഫൈസി വളന്‍ങ്ങോടന്‍ (വൈസ്. പ്രസിഡന്‍റ്), നിഹാസ് കിളിമാനൂര്‍ (ജൊ:സെക്രട്ടറി), നിസാം യൂസുഫ് (ജൊ: ട്രഷറര്‍), ജനറല്‍ എക്സിക്യുട്ടീവ് അംഗങ്ങളായി സാദിഖ് അയ്യലില്‍, ഗുലാം ഫൈസല്‍, വിനീഷ് പീറ്റര്‍, റെഞ്ചു രാജ, നാസര്‍ കടവത്ത്, നിഷാദ് മുഹമ്മദ്, ഷിജില്‍ ടി.കെ, സുജാത് സുധീര്‍ എന്നിവരെ ഭാരവാഹികളായി നിശ്ചയിച്ചു.തിരഞ്ഞെടുത്തു.

അതേ സമയം ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തവരി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് യോഗം ബഹിഷ്കരിച്ചു പുറത്തു പോവുകയും മറ്റൊരു പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു.

ഡിസ്പ കേരള 24-26 എന്ന പേരിലാണ്  പുതിയ  കമ്മിറ്റി നിലവിൽ വന്നത്. അൽഖോബറിലെ അപ്സര റസ്റ്റോറന്റിൽ ഒത്തുകൂടിയ ജനറൽ ബോഡി യോഗത്തിൽ നജീം ബഷീർ പ്രസിഡണ്ടായും താജു അയ്യാരിൽ ജനറൽ സെക്രട്ടറിയായും ആസിഫ് താനൂർ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. അസ്‌ലം ഫറോക്, തോമസ് തൈപ്പറമ്പിൽ, ആഷിഫ് ഇബ്രാഹിം എന്നിവർ വൈസ് പ്രസിഡന്റുമാരായും അനസ് തമ്പി, ഷൈൻ രാജ്, ബിനോജ് എബ്രഹാം എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ജോയിൻ ട്രഷററായി അജീമിനെയും തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ സ്കൂളിലെ നൂറോളം രക്ഷിതാക്കൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ. മഷൂദ് ഹസ്സൻ, ഇസ്മായിൽ മുഹമ്മദ്‌, വിജോ വിൻസെന്റ്, രാജ റാം,ഇർഷാദ് കളനാട്, സുലൈമാൻ എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാരായും തിരഞ്ഞെടുത്തു.