യുവ ഗായകനെ ഐ.ടി സോക്കർ എഫ് സി ആദരിച്ചു 

ജിദ്ദ:  ഈവർഷത്തെ എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടിക്കുപ്പായം റിയാലിറ്റി ഷോ ഫെയിം മാസ്റ്റർ ഹിഷാം അബ്ദുൽ അസീസിനെ ഐടി സോക്കർ എഫ്‌.സി ജിദ്ദയിൽ നടന്ന ചടങ്ങിൽ ആദരിച്ചു. കുറഞ്ഞ നാളുകൾ കൊണ്ട് നാട്ടിലും പ്രവാസ ലോകത്തും നിരവധി വേദികളിൽ കലാ സ്നേഹികളുടെ മനസ്സിലേക്ക് ഇടം നേടിയ മികച്ച കലാകാരാനാണ് മലപ്പുറം  അങ്ങാടിപുറം സ്വദേശി ഹിഷാം.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഒരു  സാധാരണ കുടുംബത്തിൽ വളർന്ന ഹിഷാം പഠനത്തിലും  മികച്ച നിലവാരം പുലർത്തുകയും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടുകയും ചെയ്തു.

ഐ. ടി സെവൻസ് എഫ് സി സംഘടിപ്പിച്ച രണ്ടാമത് സെവൻ ടൂർണമെന്റിൽ ഫൈനലിൽ ഹിഷാമിന്റെ ഗാനാലാപനം കലാകായിക പ്രേമികൾ നെഞ്ചിലേറ്റിയിരുന്നു. ഭാവിയിലും ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെയെന്ന് ഭാരവാഹികൾ പ്രശംസിച്ചു.

ടൂർണമെനന്റിൽ സഹകരിച്ച എല്ലാ സ്പോൺസർമാരോടും ടീമുകളോടും കായികപ്രേമികളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി സംഘാടകർ പറഞ്ഞു.

ചടങ്ങിൽ ഐടി സെവൻസ് ഫെസ്റ്റ് 2024 ഫുട്ബാൾ ടൂർണമെന്റിന്റെ വൻ വിജയത്തിൽ പങ്കാളികളായ റാഫി ബീമാപള്ളി, ബഷീർ കെ.സി ചേലേമ്പ്ര,  നിഷാദ് മക്കരപ്പറമ്പ് , അബ്ദുൽ ഫത്താഹ്, ഹാരിസ് ബാബു എന്നിവരേയും ആദരിച്ചു.

നാസർ കണ്ണൂർ അധ്യക്ഷത വഹിച്ചു.  ഐടി സോക്കർ എഫ്‌സി എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ നസീർ കിഴക്കേത്തലക്കൽ, സത്താർ പരിയാരത്ത്,  അഹമ്മദ് കബീർ കാരി, അൻസാർ അഹ്‌മദ്‌, റിയാസ് യു. കെ, നസ്‌റു കീശ്ശേരി, നാസർ താനാരി , അബ്ദുൽ റഷീദ് എന്നിവർ പരുപാടിക്ക് നേതൃത്വം നൽകി