സാമൂഹൃ സുരക്ഷാ പെന്‍ഷന്‍ മരണശേഷവും ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തുന്നു; സര്‍ക്കാറിന് നഷ്ടമാകുന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കുന്ന സാമൂഹൃ സുരക്ഷാ പെന്‍ഷന്‍ മരണശേഷവും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. ഇതിലൂടെ ഓരോ ജില്ലയിലും നഷ്ടമാകുന്നത് ലക്ഷക്കണക്കിനു രൂപയാണ്. സര്‍ക്കാര്‍ സാമ്പത്തീക പ്രയാസത്തിലാണെന്ന് പറയുമ്പോഴാണ് അശ്രദ്ധയോടെ ഇങ്ങിനെ പണം നഷ്ടമാകുന്നത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭൃമാകുന്നവര്‍ മരണപ്പെട്ടാല്‍ മരിച്ചയാളെ ഡാറ്റാബേസില്‍ നിന്ന് യഥാസമയം ഒഴിവാക്കാത്തതാണ് ഇതിനു കാരണം. മരണ രജിസ്‌ട്രേഷന്‍ ആധാറുമായും പെന്‍ഷന്‍ സോഫ്റ്റ്‌വെയറുമായും ബന്ധിപ്പിച്ചാല്‍ പ്രശ്‌ന പരിഹാരമാകും.

സാമൂഹിക സുരക്ഷാ പെന്‍ഷന് ആശ്രിതര്‍ക്കു അര്‍ഹതയില്ല. അതുകൊണ്ട്തന്നെ പെന്‍ഷന്‍ ഗുണഭോക്താവ് മരിച്ചാല്‍ പിന്നീട് തുക നല്‍കാറില്ല. പക്ഷേ, പരേതരുടെ പേരില്‍ സംസ്ഥാനങ്ങളിലാകെ കൈപ്പറ്റുന്ന പെന്‍ഷന്‍ തുക ലക്ഷങ്ങളാണ്.