ജിദ്ദ വേങ്ങര മണ്ഡലം കെഎംസിസി ഹജ്ജ് ക്യാമ്പ് ‘അഹ്ലൻ ബികുംബിയുളൂഫി റഹ്മാൻ’ ചൊവ്വാഴ്ച്ച വേങ്ങരയിൽ

വേങ്ങര: നിയോജക മണ്ഡലം പരിധിയിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയും സ്വകാര്യ ഗ്രൂപ്പിലുമായി ഈ വർഷത്തെ ഹജ്ജിന് പുറപ്പെടുന്നവർക്ക് ജിദ്ദ വേങ്ങര മണ്ഡലം കെഎംസിസി യുടെ ആഭിമുഖ്യത്തിൽ ‘അഹ്ലൻ ബികും ബിയുളൂഫി റഹ്മാൻ ‘ എന്ന നാമകരണത്തിൽ ഹജ്ജ് ക്യാമ്പ് (പ്രായോഗിക പരിശീലന ക്യാമ്പ്) നടത്തുന്നു. ചൊവ്വ ഉച്ചക്ക് 2:30 മുതൽ വൈകിട്ട് 5 വരെ വേങ്ങര പത്ത് മൂച്ചി സുബൈദ പാർക്ക് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ചടങ്ങ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാനം ചെയ്യും അബ്ദുസ്സമദ് പൂക്കോട്ടൂർ, അബൂബക്കർ അരിമ്പ്ര, ഇസ്ഹാഖ് പൂണ്ടോളി എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകും. നാണി മാസ്റ്റർ, പി.കെ അസ്ലു തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഹാജിമാർക്ക് മക്കയിലും, മിനയിലും, മദീനയിലും സേവനം ചെയ്യുന്ന കെഎംസിസി വളണ്ടിയർമാരുടെ സാന്നിധ്യവും ക്യാമ്പിലുണ്ടാവും.