മലപ്പുറം സി.എച്ച് സെൻ്റെർ ജിദ്ദ ചാപ്റ്റർ പുന:സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ മലപ്പുറം മണ്ഡലം കെ.എം.സി.സിക്ക് കീഴിലുള്ള മലപ്പുറം സി.ച്ച് സെൻ്റർ ജിദ്ദ ചാപറ്റർ കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷൗകത്ത് ഹാജിയാർ പള്ളിയുടെ ഖിറാഅത്തോടെ തുടങ്ങിയ ജനറൽ ബോഡിയിൽ പ്രസിഡണ്ട് സലാഹുദീൻ മുണ്ട്പറമ്പ് അദ്ധ്യക്ഷത വഹിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മുലപ്പുറം ജില്ല കെ.എം.സി. പ്രസിഡണ്ട് ഇസ്മായിൽ മുണ്ടുപറമ്പ് ഉദ്ഘാടനും ചെയ്തു. സി.ച്ച് സെൻ്റെർ ജിദ ചാപ്റ്റർ സെക്രട്ടി വി.വി. അശ്റഫ് റിപ്പോർട്ട് അവതരണവും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. മണ്ടലം കെ.എം.സി.സി. പ്രസിഡണ്ട് സാബിർ പാണക്കാട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഭാരവാഹികളായി ചെയർമാൻ: അബ്ദു റഹിമാൻ ഫായിദ, വൈസ് ചെയർമാൻമാർ: അബ്ദു റഹീം പട്ടർ കടവൻ, അരിമ്പ്ര അബൂബക്കർ, ഇസ്മായിൽ മുണ്ടുപറമ്പ്, ശൗകത്ത് ഞാറക്കോടൻ, സലാഹുദീൻ മുണ്ടു പറമ്പ്, പ്രസിഡൻ്റ്: ഡോ. അനീസ് നൂറാൻ, വൈസ് പ്രസിഡന്റുമാർ: വി.വി. അഷ്റഫ്, ബഷീർ കോഡൂർ, അലി പാങ്ങാട്ട് (ഊരകം), അൻവർ പൂവല്ലൂർ (പൊൻമള), ജനറൽ സെക്രട്ടറി: ഹക്കീം മുസ്ലിയാരകത്ത്, സെക്രട്ടറിമാർ: ഗഫൂർ കോഡൂർ, സക്കരിയ എടപ്പള്ളി പുൽപറ്റ, സഫീർ കൂട്ടിലങ്ങാടി, ലത്തീഫ് A P, ട്രഷറർ: മുസ്തഫ ജന്നാത്ത് എന്നിവരെ തെരഞ്ഞെടുത്തു.

സെൻട്രൽ കമ്മറ്റി സെക്രട്ടി ശൗകത്ത് ഞാറക്കോടൻ, വിവിധ കമ്മറ്റികളെ പ്രധി നിതീകരച്ച് കെ എം. മുസ്തഫ ആനക്കയം, മുനീർ മന്നയിൽ, റിയാസ് പൂക്കോട്ടൂർ, നബീർ പുൽപ്പറ്റ, അയ്യൂബ് ഒഴുകൂർ എന്നിവർ സംസാരിച്ചു. മണ്ടലം കെ.എം.സി.സി ജന: സെക്രട്ടി കബീർ മോങ്ങം സ്വാഗവും ജന്നാത് മുസ്തഫ നന്ദിയും പറഞ്ഞു.