ഹാജിമാരുടെ സേവനത്തിനു ‘തനിമ മക്ക സോണിന്’ കീഴിൽ ഹജ്ജ് സെൽ രൂപീകരിച്ചു

മക്ക : വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കുവാൻ മക്കയിൽ എത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് സേവനം നൽകാനായി തനിമ മക്ക സോണിന് കീഴിൽ ഹജ്ജ് സെൽ രൂപീകരിച്ചു. അസീസിയ തനിമ സെന്ററിൽ ചേർന്ന പരിപാടിയിൽ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളെയും കുറിച്ച് ചർച്ച നടത്തി. ഹജ്ജ് സേവന പ്രവർത്തനങ്ങൾ വിവിധ വകുപ്പുകൾ രൂപീകരിച്ച് ഏകോപിപ്പിക്കാനാവിശ്യമായ പദ്ധതിക്കു രൂപംനൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
അബ്ദുൽ ഹക്കീം ആലപ്പി(മക്ക ഹജ്ജ് സർവീസ് കൺവീനർ), സഫീർ അലി (വളണ്ടിയർ കോഡിനേറ്റർ), അഫ്സൽ (അസീസിയ ഏരിയ കോഡിനേറ്റർ), റഷീദ് സഖാഫ് (ഹറം ഏരിയ കോഡിനേറ്റർ), ഷമീൽ ടി.കെ, (പബ്ലിക്ക് റിലേഷൻ & ഫിനാൻസ് കോഡിനേറ്റർ), സത്താർ തളിക്കുളം (ഭക്ഷണം), സാബിത്ത് സലീം(മീഡിയ & പബ്ലിസിറ്റി), മനാഫ് (മെഡിക്കൽ കോഡിനേറ്റർ), സദഖത്തുള്ള(അസിസ്റ്റൻറ് മെഡിക്കൽ കോഡിനേറ്റർ), നാസർ എം എം തളിക്കുളം(മക്ക പഠന യാത്ര, മുന അനീസ് (വനിതാ കോഡിനേറ്റർ), ഷാനിബ നജാത്ത്(അസിസ്റ്റൻറ് വനിതാ കോഡിനേറ്റർ) അനീസ് മണ്ണാർക്കാട് , ശറഫുദ്ധീൻ ചുള്ളിപ്പാറ , ബുഷൈർ മഞ്ചേരി, ഇക്ബാൽ ചെമ്പാൻ, അബ്ദുൽ മജീദ് വേങ്ങര, മെഹബൂബ് റഹ്‌മാൻ, ഷഫീഖ് പട്ടാമ്പി , നൗഫൽ കോതമംഗലം (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരേയും തിരഞ്ഞെടുത്തു.






