ഒസീമിയ- ജിദ്ധ അലൂംനി ഡോ: സി.പി അയ്യൂബ് കേയിക്ക് സ്വീകരണം നല്‍കി

ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് പൂര്‍വ്വ വിദൃാര്‍ത്ഥി സംഘടന ‘ഒസീമിയ ജിദ്ദ’ ഹൃസ്വ സന്ദര്‍ശാര്‍ത്ഥം ജിദ്ദയിലെത്തിയ കൊമേഴ്‌സ് വിഭാഗം പ്രൊഫസറും മുന്‍ പ്രിന്‍സിപ്പലുമായ ഡോ: സി.പി അയ്യൂബ് കേയിക്ക് സ്വീകരണം നല്‍കി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ശറഫിയ്യ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പ്രസിഡന്റ് ലത്തിഫ് പൊന്നാട് അധൃക്ഷതവഹിച്ചു. ജിദ്ദ കെ.എം.സി.സി സെണ്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.എന്‍. എ  ലത്തീഫ്, സി.ടി ശിഹാബ്, ലത്തീഫ്, കെ.എം മുഷ്താഖ് മധുവായി, നാസിയ മെഹര്‍, അബ്ദുള്ള കൊട്ടപ്പുറം, തൗസീഫ് കിളിനാടന്‍, അനീഷ് കെ.എം, നംഷീര്‍ എന്നിവര്‍ സംസാരിച്ചു.

‘കുട്ടിക്കുപ്പായം ഫെയിം മാസ്റ്റര്‍ ഹിഷാം, മുബാറക്ക് വാഴക്കാട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിശിഷ്ടാതിഥി ഡോ: സി.പി അയ്യൂബ് കേയിക്കുള്ള ഉപഹാരം ലത്തിഫ് പൊന്നാടും, വി.സി മെഹബൂബും ചേര്‍ന്ന് നല്‍കി. ഇഎ.ഇ.എ കോളേജിന് ‘നാക്ക് അംഗീകാരം’ നേടികൊടുക്കുന്നതില്‍ മുഖൃ പങ്ക് വഹിച്ച ഡോ: അയ്യൂബ് സി.പി തന്റെ ദീര്‍ഘകാല അദ്ധൃാപന കാലത്തെ അനുഭവങ്ങള്‍ വിദ്ധൃാര്‍ത്ഥികളുമായി പങ്ക് വെച്ചു. ഗള്‍ഫ് നാടുകളില്‍ കഴിയുന്ന മുഴുവന്‍ ഇ.എം.ഇ.എ കോളേജ് പൂര്‍വ്വ വിദൃാര്‍ത്ഥികളെയും ഏകോപിപ്പിക്കുന്ന വിവിധ അലൂംനി അസോസിയേഷനുകള്‍ ആദൃമായി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയത് ഇദ്ദേഹം പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിക്കുന്ന കാലയളവിലാണ്.

സഹീര്‍ഖാന്‍ വരപ്പാറ, നൗഷാദ് ബാവ, യാസര്‍ വള്ളുവമ്പ്രം, അഫ്‌സല്‍ മായക്കര, നിസാര്‍ നടുകര, ഷമീര്‍ എളമരം, ജംഷിദ് കടവണ്ടി, അബ്ദുല്‍ മലിക്ക്, റയീസ് സി, അനസ് തെറ്റന്‍, ഫൈസല്‍ പാലത്തിങ്ങല്‍, യാസര്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സി.വി മെഹബൂബ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് ഇതാദ് കെ നന്ദിയും പറഞ്ഞു.