ഇശല്‍ പെയ്തിറങ്ങിയ സായാഹ്‌നം സമ്മാനിച്ച് ഇശല്‍ കലാവേദി ജിദ്ദയുടെ ‘ഇശല്‍ രാവ്’

♠ സ്വഫ എം.
ജിദ്ദ: ഇശല്‍ കലാവേദി ജിദ്ദയുടെ നേതൃത്വത്തില്‍ ‘ഇശല്‍ രാവ്’ എന്ന പേരില്‍ സംഘടിപ്പിച്ച സംഗീത വിരുന്ന് ജിദ്ദയിലെ സംഗീത ആസ്വാദകര്‍ക്ക് നല്ലൊരു വിരുന്നാണ് സമ്മാനിച്ചത്. നാട്ടില്‍നിന്നും വന്നവരും ജിദ്ദയില്‍നിന്നുള്ളവരുമായ ഗായകര്‍ പഴയതും പുതിയതുമായ നിരവധി ഗാനങ്ങളുടെ പെരുമഴ പെയ്യിച്ചപ്പോള്‍ ഒഴിവുദിനത്തില്‍ സംഗീതം നുകരുവാന്‍ ഒത്തുചേര്‍ന്ന ആസ്വാദകരുടെ മനസ്സില്‍ ഇശലുകളുടെ കുളിരു പെയ്തിറങ്ങി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

നാട്ടില്‍ നിന്നും എത്തിയ ടെലിവിഷന്‍ ചാനല്‍ ഫെയിം ഗായിക അസിന്‍ വെള്ളിലയും, ഹിഷാം അങ്ങാടിപ്പുറവും നിരവധി ഗാനങ്ങള്‍ ആലപിച്ച് സംഗീതാസ്വാദകരെ കയ്യിലെടുത്തപ്പോള്‍ അവരോകൊപ്പം ജിദ്ദയിലെ പ്രിയ ഗായകരും വേദിയില്‍ ഗാനങ്ങളാലപിച്ചു. ഇശലിന്റെ ഗായകരായ മുഹമ്മദ് കുട്ടി അരിമ്പ്ര, ഹസ്‌ന ഹസ്സന്‍, ഹസീന അഷ്‌റഫ്, ഷാദിൻ ഹസ്സൻ, അഷ്‌റഫ് ചെറുകോട് എന്നിവര്‍ക്കൊപ്പം നേഹ സാദിഖ്, നൗഷാദ് വടകര, സലീന ഇബ്രാഹിം, മുബാറക് വാഴക്കാട്, മുംതാസ് അബ്ദുറഹിമാന്‍, ഷാനിഫ് ഫറോക്ക്, റഹീം കാക്കൂര്‍ എന്നിവരും ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ആലപിച്ചു. വെബ്‌സാന്‍ ഖാന്‍, ഇലാന്‍ ഖാന്‍ എന്നിവരുടെ ലൈവ് ഓര്‍കെസ്ട്ര ശ്രദ്‌ധേയമായി.

അസിന്‍ വെള്ളില, ഹിഷാം അങ്ങാടിപ്പുറം, സംഘടാന രംഗത്ത് അറിയപ്പെടുന്ന വൃക്തിത്വം ഹസ്സന്‍ യമഹയുടെ കുടുംബം, മന്‍സൂര്‍ കിലെനിക്കോട്, പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ഇശല്‍ കുടുംബത്തിലെ കുട്ടികൾ എന്നിവരെ മൊമന്റോ നല്കി ആദരിച്ചു. ബുഷ്‌റ ഹസ്സന്‍, റിഷ്‌നി ഹസ്സന്‍, ഹസ്ന ഹസ്സൻ, ജുസൈന ഹസ്സന്‍, റിന്‍ഷാ ഹസ്സന്‍, ഷബിന്‍ ഹസ്സന്‍ എന്നിവര്‍ പരിപാടിയുടെ വിവിധ തലങ്ങളില്‍ സജീവമായുണ്ടായിരുന്നു.

മുഹമ്മദ് കുട്ടി അരിമ്പ്ര, ഷാജഹാന്‍, റഹീം യൂണിവേഴ്‌സിറ്റി, അഷ്‌റഫ് ചെറുകോട്, ഹബീബ റഹീം, അന്‍സിഫ്, സുഹൈര്‍, റഹീബ റഹിം, റഷാദ് റഹിം, നബാന്‍ അഷ്‌റഫ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഹസ്സന്‍ യമഹ അവതാരകനായിരുന്നു. ജനറല്‍ സെക്രട്ടറി ഷാജഹാന്‍ ഗൂഡല്ലൂര്‍ സ്വാഗതവും, ഹസീന അഷ്‌റഫ് നന്ദിയും പറഞ്ഞു.
പ്രസിഡന്റ് ശിഹാബ് പുളിക്കല്‍ അദ്ധൃക്ഷതയില്‍ മുസാഫര്‍ സംഗീത വിരുന്ന് ഉദ്ഘാടനം ചെയ്തു. ജാഫറലി പാലക്കോട്, കബീര്‍ കൊണ്ടോട്ടി, അബ്ദുള്ള മുക്കണ്ണി. ഹബീബ റഹിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.






