സൗദി അറേബൃയില്‍ വേനല്‍ക്കാലം ജൂണ്‍ ഒന്നോടെ ആരംഭിക്കും

♠ ജെ.പി

റിയാദ്: നിലവിലെ സൗദിയിലെ കാലാവസ്ഥയില്‍നിന്നുള്ള ചുവടുമാറ്റം ഈ മാസാവസാനത്തോടെ പ്രകടമാകും. ജൂണ്‍ 1 മുതല്‍ സൗദി അറേബൃയില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലം ആരംഭിക്കുമെന്ന സൂചനയാണ് ദേശീയ കാലാവസ്ഥാ വിഭാഗം പ്രവചിച്ചിട്ടുള്ളത്. കിഴക്ക്, മധൃ പ്രദേശങ്ങളില്‍ താപനില ഉയരും. ചില സ്ഥലങ്ങളില്‍ വേനല്‍ക്കാലത്ത് ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

ഇത്തവണത്തെ വേനല്‍ക്കാലത്ത് കടുത്ത ചൂടനുഭവപ്പെടും. കഴിഞ്ഞ ആഴ്ചതന്നെ വിവിധ ഭാഗങ്ങളില്‍ താപനില ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.