ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് സജ്ജമായി ഒഐസിസി വെസ്റ്റേൺ-ജിദ്ദ റീജ്യണൽ കമ്മിറ്റി

ജിദ്ദ: ഒഐസിസി വെസ്റ്റേൺ-ജിദ്ദ റീജ്യണൽ കമ്മിറ്റിയുടെ 2024 വർഷത്തെ ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സേവന സന്നദ്ധരായ വനിതാ വളണ്ടിയർമാരുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരെ ഹജ്ജ് വളണ്ടിയർ സേവനങ്ങൾക്ക് സജ്ജരാക്കുമെന്നു അൽ അബീർ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹജ്ജ് സെൽ യോഗത്തിൽ ഒഐസിസി ജിദ്ദ റീജ്യണൽ കമ്മിറ്റി അറിയിച്ചു. സേവന പ്രവർത്ത ആസൂത്രണത്തെ കുറിച്ച് ചർച്ച നടത്തി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം, ഒഐസിസിl, ഹജ്ജ് സെൽ എന്നിങ്ങനെ രണ്ടു തലത്തിൽ ഒഐസിസി ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഒഐസിസി സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പ്രവർത്തകർ വളണ്ടിയർ സേവനങ്ങളിൽ പങ്കാളികളാകും. മക്ക, മിന, അറഫാ, മുസ്‌ദലിഫ, ,മദീന തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്ക് പുറമെ ജിദ്ദ വിമാനത്താവളത്തിലും സേവന പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഒഐസിസി ഹജ്ജ് സെൽ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.
പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനു വിവിധ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. യോഗത്തിൽ ഒഐസിസി വെസ്റ്റേൺ ജിദ്ദ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും, ഷൗക്കത്ത് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.






