മദീന ഇന്ത്യൻ ഹജ്ജ് വെൽഫെയർ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മദീന: മദീന ഇന്ത്യൻ ഹജ്ജ് വെൽഫയർ ഫോറം 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ കരീം മൗലവി (പ്രസിഡന്റ്), മാഹീൻ ബാദുഷ റഷാദി (ജനറൽ സെക്രട്ടറി), നിസാർ കരുനാഗപ്പള്ളി (ട്രഷറർ), അഷ്‌റഫ്‌ ചൊക്ലി(ജനറൽ കൺവീനർ), ഹമീദ് പെരുപറമ്പിൽ, കബീർ മാഷ്, അജ്മൽ മൂഴിക്കൽ, ഗഫൂർ തെന്നല(വൈസ് പ്രസിഡന്റ്), ആദിൽ കൊല്ലം, അൻവർ ഷാ, മുഹമ്മദ്‌ കോട്ടപ്പുറം, നജീബ് പത്തനംതിട്ട, മഹ്ഫൂസ് (ജോ:സെക്രട്ടറി) എന്നിവർ എന്നിവർ ഭാരവാഹികളാണ് ഭാരവാഹികളാണ്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

നിസാർ ബാബു, ഫൈസൽ കൊല്ലം, ഹിഫ്സുറഹ്‌മൻ, മുനീർ, അബ്ദുൽ കരീം കുരിക്കൾ, ഷക്കീർ, ബഷീർ, അബ്ദുൽ ലത്തീഫ്, നവാസ് മൗലവി, സഫീർ വണ്ടൂർ, മൂസ സാഹിബ്‌  എന്നിവരെ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

സലീം റാഹ, റസാഖ്, അനിമോൻ (മെഡിക്കൽ), അദി നാൻ, ആദിൽ കൊല്ലം (ലോസ്റ്റ്‌ ഹാജ്ജി), നിസാം പുനലൂർ, സുബൈർ (ഡിപ്പാർച്ചർ)എന്നിവരെ മറ്റു ഭാരവാഹികളായി തിരഞ്ഞെടുത്തു.

മദീനയിലെ പ്രവാസിസംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യൻ ഹജ്ജ് വെൽഫയർ ഫോറം ആദ്യ ഹജ്ജിമാർ മദീനയിൽ എത്തുന്നത് മുതൽ അവസാന ഹാജ്ജിമാർ മദീനയിൽ നിന്നും പോകുന്നത് വരെ സജീവ പ്രവർത്തനമാണ്  കാഴ്ചവെക്കുക. സ്ട്രീ ഹാജിമാരെയും ഹാജിമാരെയും മറ്റ് സംസ്ഥാനത്തുനിന്നുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യയുടെ എല്ലാഭാഗകത്തും നിന്നുള്ളവരെയും സേവിക്കാൻ  കൃത്യമായ പരിശീലനങ്ങൾ നൽകി പ്രവർത്തകരെ ഫോറം പ്രവർത്തന രംഗത്ത് ഇറക്കുന്നുണ്ട്.