‘പിജെഎസ്സ് ജീവകാരുണ്യ പുരസ്കാരം 2024’ മസൂദ് ബാലരാമപുരത്തിന്

ജിദ്ദ: ജീവകാരുണ്യ പ്രവർത്തകനായിരുന്ന ഷാജി ഗോവിന്ദിന്റെ സ്മരണയ്ക്കായി പത്തനംതിട്ട ജില്ലാ സംഗമം ഏർപ്പെടുത്തിയ ഏറ്റവും ശ്രദ്ധേയനായ ജീവകാരുണ്യ പ്രവർത്തകനുള്ള ഈ വർഷത്തെ  പുരസ്കാരം മസൂദ് ബാലരാമപുരത്തിന്. പ്രവാസ ജിദ്ദയിൽ രാവെന്നോ പകലെന്നേ വ്യത്യാസമില്ലാതെ സന്നിഗ്ദ ഘട്ടങ്ങളിൽ പ്രവാസികൾക്ക് ആലംബമാകുന്ന മികച്ച സുഹൃത്താണ് മസൂദ് ബാലരാമപുരം.

ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ, ജിദ്ദ കേരള പൗരാവലി എന്നിങ്ങനെ വിവിധ സംഘടനകളുടെ നേതൃപരമായ ചുമതല നിർവ്വഹിക്കുന്ന വ്യക്തി കൂടിയാണ് തിരുവനന്തപുരം ജില്ലയിലെ  ബാലരാമപുരം സ്വദേശിയായ മസൂദ്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) 2024 മേയ് 3 ന് ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന മഹാസംഗമത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് പി ജെ എസ് ഭാരവാഹികൾ അറിയിച്ചു.