ഭിക്ഷാടനം: മക്കയിലടക്കം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിരവധിപേര്‍ പിടിയില്‍

-അബു സ്വഫ-
മക്ക: കടകള്‍ക്കു മുന്നിലും റോഡുകളിലും ഭിക്ഷാടനം നടത്തിയ നിരവധി യാചകരെ മക്കയില്‍ അധികൃതര്‍ നിരീക്ഷിച്ചിച്ച് പിടികൂടി. പിടിയിലായവരില്‍ നിയമവിരുദ്ധമായി സൗദിയില്‍ കഴിയുന്ന പ്രവാസികളായ വിവിധ രാജൃക്കാര്‍ ഉള്‍പ്പെടുന്നു.
ഭിക്ഷാടന പ്രതിഭാസം കുറയ്ക്കുന്നതിനായി സൗദിയുടെ എല്ലാ പ്രദേശങ്ങളിലും സുരക്ഷാ വിഭാഗം സുരക്ഷാ കാമ്പെയ്‌നുകള്‍ തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി യാചന നടത്തുകയായിരുന്ന യമന്‍ പൗരനെ നിരീക്ഷിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തായിഫ് ഗവര്‍ണറേറ്റിലെ പൊതു റോഡുകളിലെ വാണിജൃ സ്‌റ്റോറുകള്‍ക്ക് മുന്നില്‍ വഴിയാത്രക്കാരോട് യാചന നടത്തിയ യമന്‍ പൗരനാണ് പിടിയിലായത്.
അതിര്‍ത്തി സുരക്ഷാ സംവിധാനം ലംഘിച്ച് സൗദിയിലെത്തിയതായിരുന്നു യമന്‍ പൗരന്‍. അതോടൊപ്പം ഒരു പാകിസ്താന്‍ പൗരന്‍ ജിദ്ദയിലെ കടകള്‍ക്ക് മുന്നില്‍ ഭിക്ഷാടനം ചെയ്യുന്നത് നിരീക്ഷിച്ചശേഷം പിടികൂടിയതായും പൊതു സുരക്ഷാവിഭാഗം അറിയിച്ചു.
മക്ക, റിയാദ്, കിഴക്കന്‍ പ്രവിശൃ എന്നീ പ്രദേശങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും സൗദിയുടെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് യാചകരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണ്ടമെന്ന് അധികൃതര്‍ ആവശൃപ്പെട്ടു.






