‘പത്തനംതിട്ട ജില്ലാ സംഗമം ജിദ്ദ’യുടെ 15-ാമത്‌ വാർഷിക ആഘോഷം നാളെ ജിദ്ദയിൽ

ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ അവാർഡ് ജേതാവും പിന്നണി ഗായികയുമായ ദുർഗ്ഗാ വിശ്വനാഥ്, പിന്നണി ഗായകൻ ജ്യോതിഷ് ബാബു, സംഗീത സംവിധായകനും കീ-ഗിത്താറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ എന്നിവർ പങ്കെടുക്കും. 

ജിദ്ദ: ജിദ്ദയിലെ സാമൂഹിക മണ്ഡലങ്ങളിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചു വരുന്ന ‘പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദ’യുടെ 15-മത് വാർഷിക ആഘോഷം ‘അമൃതോത്സവം-2024’ എന്ന പേരിൽ നാളെ (മെയ് 3 വെള്ളി) വൈകിട്ട് 6:30 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വച്ച് നടക്കും. കോൺസുൽ കൾച്ചറൽ മുഹമ്മദ് ഹാഷിം മുഖ്യാതിഥി ആയിരിക്കും.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ അവാർഡ് ജേതാവും പിന്നണി ഗായികയുമായ ദുർഗ്ഗാ വിശ്വനാഥ്, പിന്നണി ഗായകൻ ജ്യോതിഷ് ബാബു, സംഗീത സംവിധായകനും കീ-ഗിത്താറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്, പിജെസ് ലേഡീസ് വിങ് ടീം അണിയിച്ചൊരുക്കുന്ന പ്രസിദ്ധ കവി ശ്രീ. കടമ്മനിട്ട രാമകൃഷ്ണന്റെ “കുറത്തി” എന്ന കവിതയുടെ കവിതാവിഷ്കാരം, ഗുഡ് ഹോപ്പ് അക്കാഡമി അവതരിപ്പിക്കുന്ന `ഹിപ് ഹോപ്പ്’ ഡാൻസ്, ഫിനോം അക്കാഡമി അവതരിപ്പിക്കുന്ന ക്‌ളാസിക്കൽ, സെമി ക്‌ളാസിക്കൽ/ ഫ്യൂഷൻ തീം ഡാൻസ്, സീത അനിൽകുമാർ അണിയിച്ചൊരുക്കുന്ന മോഹിനിയാട്ടം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

പിജെസ്സിന്റ എക്സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥം നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവർഡ് ഈ വർഷം ശബ്ദ മാസ്മരികതകൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ നജീബ് വെഞ്ഞാറൻമുടിന് നൽകും. ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ് പിജെസ്സിന്റ സ്ഥാപക മെമ്പർ ആയിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ സ്മരണാർത്ഥം സ്മരണാർത്ഥം ജിദ്ദയിലെ മലയാളി സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം നൽകിവരുന്ന മസൂദ് ബാലരാമപുരത്തിന് നൽകും. പിജെസ് അംഗങ്ങളുടെ മക്കളിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടിക്ക് നൽകുന്ന എഡ്യൂക്കേഷൻ അവാർഡ് ഷിബു ജോർജിന്റെ മകനും മുൻ ബാലജനവിഭാഗം പ്രെസിഡന്റുമായിരുന്ന ആരോൺ ഷിബുവിനും നൽക്കും.

പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന മലയാളം ന്യൂസ് എഡിറ്റർ മായിൻ കുട്ടിക്ക് പത്തനംതിട്ട ജില്ലാ സംഗമം നൽകുന്ന യാത്ര അയപ്പ് ചടങ്ങിൽ നടക്കും. 2023-ൽ സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന സമയത്തു കോൺസുലേറ്റുമായി ചേർന്ന് നടത്തിയ `ഓപ്പറേഷൻ കാവേരി’ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മനോജ് മാത്യു അടൂരിനെ അനുമോദിക്കും.

അലി റാവുത്തർ, ജോസഫ് വർഗീസ്, ജയൻ നായർ, സന്തോഷ് നായർ, അയൂബ് ഖാൻ പന്തളം, ഷറഫുദ്ദിൻ പത്തനംതിട്ട, വിലാസ് കുറുപ്പ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. കോണ്സുലേറ്റിൽവെച്ചു നടക്കുന്ന പരിപാടിയുടെ കൂടുതൽ വിവരങ്ങൾ ജോസഫ് വർഗീസ് (0546015620), ജയകുമാർ ജി.നായർ (0507535912); അയൂബ് ഖാൻ പന്തളം 0502329342 എന്നിവറിൽനിന്നും ലഭിക്കും.