ഐടി സെവൻസ് ഫെസ്റ്റിന് ട്രോഫി സംസം മദീന റസ്റ്റോറൻറ് എഫ്‌സിക്ക് 

✍️ ജെ പി

ജിദ്ദ: രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ഐടി സെവൻസ് ഫെസ്റ്റിന് പരിസമാപ്തി. ജിദ്ദയിലെ ഐടി സോക്കർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ബിഗ് വോൾട്ട് മെറ്റീരിയൽ എഫ് സി ടീമിനെ ടൈ ബ്രേക്കറിൽ നാലിനെതിരേ അഞ്ചു ഗോളിന്  പരാജയപ്പെടുത്തി സംസം മദീന റസ്റ്റോറൻറ് എഫ്‌സി ചാമ്പ്യൻമാരായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോളുകകൾ നേടി സമനില പാലിച്ചതിനെത്തുടർന്നു വിജയികളെ ടൈബ്രേക്കറിലൂടെ കണ്ടെത്തുകയായിരുന്നു. ഇടവേളകളിൽ ഹിഷാം അബ്ദുൽ അസീസിന്റെ (കുട്ടിക്കുപ്പായം റിയാലിറ്റി ഷോ ഫെയിം) ഗാനപാലനം കാണികൾക്ക് വേറിട്ട അനുഭൂതി സമ്മാനിച്ചു.

ചാമ്പ്യൻമാർക്കുള്ള പ്രൈസ് മാണി പദാസ് അൽ അറേബ്യ ട്രേഡിങ്ങ് എം ഡി അനസ് പാടശ്ശേരി സമ്മാനിച്ചു.
ചാമ്പ്യൻസ് ട്രോഫി സീസൺ റെസ്റ്റോറന്റ് പാട്നർ നൗഫൽ, റണ്ണർ അപ്പ് പ്രൈസ് മാണി കമ്പ്യുട്ടെക്ക് മാനേജർ നാസർ കണ്ണൂർ, റണ്ണർ അപ്പ് ട്രോഫി മൈക്രോഡിജിറ്റ് മാനേജർ ഇമ്രാൻ ഖാൻ എന്നിവരും ചേർന്ന് നൽകി.

ചടങ്ങിൽ നിസാം മമ്പാട് (സിഫ് ജനറൽ സെക്രട്ടറി), നിസാം പാപ്പറ്റ (സിഫ് ട്രഷറർ),  കബീർ കൊണ്ടോട്ടി (മീഡിയ), ഹിഫ്‌സു റഹ്മാൻ(മുൻ സിഫ് പ്രഡിഡന്റ്), അഷ്‌റഫ് കിസ്‌വ ഫുഡ് , നിഷാദ് പോപ്പുലർ ടൂൾസ് & സേഫ്റ്റി, ബഷീർ(ക്രീയേറ്റീവ്  കംപ്യൂട്ടേഴ്സ്) തുടങ്ങിയവർ പങ്കെടുത്തു. റാഫീ ബീമാപ്പള്ളി, ഷഹ്ദ ശാഹുൽ ഹമീദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. എസ് വി നാസർ കുഞ്ഞിമംഗലം നന്ദിപറഞ്ഞു.