“വൺ കാൾ വൺ വോട്ട് ” ക്യാമ്പയിൻ പ്രചാരണം ഹായിളിലും

✍️ സകരിയ്യ ആയഞ്ചേരി
ഹായിൽ: പാർലമെൻ്റ് ഇലക്ഷനോടനുബന്ധിച്ച് കെ. എം. സി. സി നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ച “വൺ കാൾ വൺ വോട്ട് ” ക്യാമ്പയിൻ പ്രചാരണം ഹായിളിലും തുടക്കമായി.

ഹബീബ് മെഡിക്കൽ സെൻ്റെറിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ട്രഷറർ ഹബീബുള്ള മദിരശേ്ശരി അദ്ധ്യക്ഷത വഹിച്ചു. സൗദി കെ. എം. സി. സി നാഷണൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാള ഉദ്ഘാടനം നിർവ്വഹിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചും ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ നേരിടുന്ന അരക്ഷിതാവസ്ഥയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. നമ്മുടെ കുടുംബങ്ങളിലേയും സുഹൃത് ബന്ധങ്ങളിലേയും എല്ലാ വോട്ടുകളും ഐക്യ ജനാധിപത്യ മുന്നണി സാരഥികൾക്ക് തന്നെ വീഴുമെന്ന് ഉറപ്പിക്കണമെന്നുള്ളതാണ് ഈ ക്യാമ്പയിനിൻ്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി അശ്റഫ് അഞ്ചരക്കണ്ടി, വൈസ് പ്രസിഡൻ്റ് സക്കരിയ ആയഞ്ചേരി, കാദർ കൊടുവള്ളി എന്നിവർ ക്യാമ്പയിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജോയിൻ്റ് സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക് സ്വാഗതവും ബർസാൻ ഏരിയ വൈസ് പ്രസിഡന്റ് ഷാഹിദ് ശിവപുരം നന്ദിയും പറഞ്ഞു






