ഖുലൈസ് കെ എം സി സി ജനകീയ ഇഫ്താറില്‍ വിവിധ രാജൃക്കാര്‍ പങ്കെടുത്തു

ഖുലൈസ്: വിവിധ രാജൃക്കാരെ പങ്കെടുപ്പിച്ച് ഖുലൈസ് കെ എം സി സി വര്‍ഷംതോറും നടത്തി വരാറുള്ള ജനകീയ ഇഫ്താറില്‍ ഇത്തവണ എഴുന്നൂറോളം പേര്‍ പങ്കെടുത്തു. സ്വദേശി പൗരന്‍മാരുടെ സജീവ സാന്നിദ്ധൃവും ശ്രദ്ധേയമായി. തൊഴിലാളികള്‍കൊപ്പം ഖുലൈസ് ചീഫ് ഇമാമും പൊതു ഇടത്തില്‍ വിരിച്ച സുപ്രയില്‍ ഇഫ്താറി ഒന്നിച്ചിരുന്നത് ജനകീയ ഇഫ്താറിനെ ശ്രദ്‌ധേയമാക്കി. ഇഫ്താറിന് ശേഷം സംഘടിപ്പിച്ച ഹൃസ്വമായ ചടങ്ങില്‍ നോമ്പിന്റെ പ്രാധാനൃത്തെ കുറിച്ച് ഉദ്‌ബോധ പ്രസംഗം നടക്കുകയുണ്ടായി.

ഖുലൈസ് കെ എം സി സി പെരുന്നാള്‍ ദിവസം സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് 2024ന്റെ സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനവും നടന്നു. ഇഫ്താറില്‍ കുടുംമ്പിനികള്‍ക്കും കുട്ടികള്‍ക്കും പ്രതേൃകം സൗകരൃം ഒരുക്കിയിരുന്നു.

ജിദ്ദ കെ എം സി സി ഭാരവാഹികളായ അബൂബക്കര്‍ അരിമ്പ്ര, വി പി മുസ്തഫ, ശിഹാബ് താമരകുളം, ജലാല്‍ തേഞിപാലം എന്നിവരുടെ സാന്നിധൃവും ഇഫ്താറിനുണ്ടായിരുന്നു.

ഖുലൈസ് കെ.എം.സി.സി ഭാരവാഹികളായ റഷീദ് എറണാകുളം, ആരിഫ് പഴയകത്ത്, ഇബ്രാഹീം വന്നേരി, ഷാഫി മലപ്പുറം, അസീസ് കൂട്ടിലങ്ങാടി, ഉമ്മര്‍ മണ്ണാര്‍ക്കാട്, ഇസ്മായില്‍ പെരുവള്ളൂര്, സലീന ഇബ്രാഹീം വന്നേരി, റാഷിഖ് മഞ്ചേരി, സക്കീര്‍ മക്കരപറമ്പ്, അക്ബര്‍ ആട്ടീരി, സുബിന്‍ പുനലൂര്, ഉബൈദ് തെന്നല, കലാം പറളി, അന്‍സാര്‍ പെരുവള്ളൂര്‍, മന്‍സൂര്‍ മണ്ണാര്‍ക്കാട്, സഫീര്‍ വള്ളിക്കപറ്റ, സലാം ഇരുമ്പുഴി, റഫീഖ് പട്ടാമ്പി, സാജിദ് കരിങ്കല്ലത്താണി, അഫ്‌സല്‍ മുസ്‌ലൃാര്‍, നസീര്‍ പുഴക്കാട്ടിരി എന്നിവര്‍ നേതൃത്വം നല്‍കി